റസ്റ്റോറന്റ് സ്റ്റൈലിൽ ചിക്കൻ ചില്ലി ഗ്രേവി ഇനി വീട്ടിൽ തയ്യാറാക്കാം… ഇത്ര എളുപ്പമായിരുന്നോ..!!|Chilli Chicken Gravy Recipe

എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു ചിക്കൻ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കിലോ ചിക്കൻ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. ഒരു ചെറിയ പീസ് ആയി കട്ട് ചെയ്യുക.

പിന്നീട് ഒരു ബൗൾ എടുത്തശേഷം ഇതിലേക്ക് വേണ്ട ചേരുവകൾ മിക്സ് ചെയ്ത് എടുക്കാം. വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ,അര ടീസ്പൂൺ കുരുമുളകുപൊടി, മൈദ പൊടി നാല് ടേബിൾ സ്പൂൺ, കോൺഫ്ലവർ രണ്ട് ടേബിൾ സ്പൂൺ, സോയ സോസ് രണ്ട് ടേബിൾ സ്പൂൺ, വിനാഗിരി ഒരു ടേബിൾ സ്പൂൺ ഇതെല്ലാം കൂടി നന്നായി മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇതിലേക്ക് ചിക്കൻ ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് അവസാനം ഒരു മുട്ടയുടെ വെള്ള ചേർത്തുകൊടുക്കണം.

ഇത് അവസാനമാണ് ചേർത്ത് കൊടുക്കേണ്ടത്. 10 മിനിറ്റ് ഇത് മാറ്റി വയ്ക്കുക. പിന്നീട് ഫ്രൈ ആക്കി എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്കുള്ള ഗ്രേവി തയ്യാറാക്കാം. പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് വെളുത്തുള്ളി 12 അല്ലി പച്ചമുളക് ആവശ്യത്തിന് ചേർത്തു കൊടുക്കാം. അതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസ് ചേർത്ത് കൊടുക്കുക.

പിന്നീട് ആവശ്യത്തിന് സോയ സോസ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. പിന്നീട് ചിക്കൻ ഫ്രൈ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം ഉപ്പ് ചേർക്കാം. ഇത് ഡ്രൈ ആയി വരുമ്പോൾ രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം. തിളച്ചു വരുന്ന സമയം ഇതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *