വീട്ടിലെ ഗ്യാസ് ശരിയായി കത്താത്ത പ്രശ്നം ഉണ്ടോ. എന്താണ് ഇതിന് കാരണം എന്ന് അന്വേഷിച്ചിട്ടുണ്ടോ. പലപ്പോഴും ഗ്യാസ് ബർണർ ക്ലീൻ അല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വരുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബർണർ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ്. നല്ല രീതിയിൽ ക്ലീൻ ചെയ്താൽ ഗ്യാസ് ലാഭിക്കാനും സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ബർണർ ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
എല്ലാ വീട്ടമ്മമാർക്കും വളരെ ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ചെലവില്ലാതെ ഇത് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിന് ആദ്യം ആവശ്യമായി വരുന്നത് ഹാർപിക് ആണ്. കൂടാതെ വിനാഗിരി സിട്രിക്ക് ആസിഡ് ബേക്കിംഗ് സോഡാ സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് ബർണർ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.
ആദ്യം ഒരു ബൗൾ എടുക്കുക. ഒരു ചില്ല് ബൗളില്ലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ബർണർ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് നാല് തുള്ളി ഹാർപിക് ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ സിട്രിക് ആസിഡ് ആണ്.
അതുകൂടാതെ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ പറയുന്നത്. പിന്നീട് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. പിന്നീട് 15 മിനിറ്റ് കഴിയുമ്പോൾ ഗ്യാസ് ബർണർ നല്ല ക്ലീനായി ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.