വളരെ എളുപ്പത്തിൽ തന്നെ മീൻ ക്ലീൻ ആക്കിയെടുക്കാൻ സഹായിക്കുന്ന ഒരു വിദ്യ യാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ആദ്യമായി മീൻ നന്നാക്കുന്ന ചെറുപ്പക്കാർക്ക് പോലും കത്തി പോലും ഉപയോഗിക്കാതെ പെട്ടെന്ന് എത്ര കിലോ മീൻ വേണമെങ്കിലും ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ചിതമ്പല കളയാനും അതുപോലെതന്നെ കറുത്ത തൊലി കളയാനും എല്ലാവർക്കും വലിയ പാടാണ്.
ഇനി വളരെ എളുപ്പത്തിൽ തന്നെ കരിമീൻ ക്ലീനാക്കാൻ സാധിക്കുന്നതാണ്. കരിമീൻ മാത്രമല്ല ചാള കിളിമീൻ ആയാലും ഈ ഒരു രീതിയിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ മീൻ വറക്കുന്ന സമയത്ത് വീട്ടിൽ സ്മെല്ല് വരാതെ ഫ്രൈ ചെയ്യാനുള്ള മാർഗങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ആദ്യം തന്നെ കരിമീൻ എങ്ങനെ ക്ലീൻ ആക്കി എടുക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമീൻ ചിതമ്പൽ കളയുന്നതിനേക്കാൾ പാടാണ് കരിമീൻ കറുത്ത പാട് കളയാൻ.
ആദ്യം ചിതമ്പൽ കളയാൻ വേണ്ടി സ്റ്റീൽ സ്ക്രമ്പർ ആണ് ആവശ്യമുള്ളത്. ഇത് ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുത്താൽ മാത്രം മതി. വളരെ പെട്ടെന്ന് തന്നെ ചെതുമ്പൽ പോയി കിട്ടുന്നതാണ്. കുറച്ചുനേരം വെള്ളത്തിൽ ഇടുകയാണെങ്കിൽ ചെതുമ്പല് പെട്ടെന്ന് തന്നെ ഇളക്കി വരുന്നതാണ്. ഇനി ഇതുപോലെ സ്ക്രബർ ഉപയോഗിച്ചു ചിതമ്പൽ ആദ്യം തന്നെ കളയുക. പിന്നീട് ഉരക്കുക പോലും ചെയ്യാതെ കറുത്ത പാട് മുഴുവൻ മാറ്റാൻ സഹായിക്കുന്ന വഴി എന്താണെന്ന് നോക്കാം. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത് കളയാൻ സാധിക്കും. ആദ്യം തന്നെ ചിറക് വെട്ടി കളയുക. പിന്നീട് ഇത് ക്ലീൻ ചെയ്യാവുന്നതാണ്.
വാളൻപുളി ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്യുന്നത്. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് വാളൻ പുളി. ഒരു ചെറിയ പീസ് വാളൻ പുളി മാത്രം മതി. പിന്നീട് ഈ വാളൻ പുളി കുറച്ച് വെള്ളം ഒഴിച്ച് കുതിരാനായി വെക്കുക. ഈ വെള്ളം ഒരു കലത്തിലേക്ക് ഒഴിക്കുക. പിന്നീട് ഇതിലേക്ക് ഒരു മീൻ മാത്രമാണ് ഇട്ടുകൊടുക്കുന്നത്. ഒരുപാട് നേരം വെച്ച് കൊടുക്കേണ്ട ആവശ്യമില്ല. ഒരു അഞ്ചു മിനിറ്റ് മാത്രം മതി. ഇനി വളരെ പെട്ടെന്ന് തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog