ചോറ് ഇനി ഇങ്ങനെ കഴിച്ചാലോ..!! വെറൈറ്റി രുചിയിൽ ഇനി ചോറ് ഉണ്ടാക്കാം… ഇനി പ്ലേറ്റ് കാലിയാക്കുന്നത് അറിയില്ല…

നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇടയ്ക്കിടെ ഇത് വീട്ടിൽ തയ്യാറാക്കാറുണ്ട്. സാധാരണ തക്കാളി ചോറ് വീട്ടിൽ ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്.

ഇതിലേക്ക് നല്ലെണ്ണ ആണ് ചേർക്കുന്നത്. പാൻ നന്നായി ചൂടായ ശേഷം ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. ഒന്നര കപ്പ് അരി വേവിച്ച് ചോറ് ആണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കടുക് പൊട്ടിക്കുക. ചെറിയ ജീരകം ചേർത്ത് കൊടുക്കുക. നാലു വലിയ വെളുത്തുള്ളി നന്നായി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.


ഒരു ചെറിയ കഷണം ഇഞ്ചി കട്ട് ചെയ്തത് ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ചെർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് തക്കോലം കറുകപ്പട്ട ചേർക്കുക. പിന്നീട് അഞ്ച് കരയാമ്പു ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്ത് കൊടുക്കാം. അതുപോലെ തന്നെ മസാല പൊടികളും ചേർത്ത് കൊടുക്കാം. ഇത് നന്നായി വഴറ്റി എടുത്ത ശേഷം മുളകുപൊടി എരുവിന് അനുസരിച്ച് ചേർത്തു കൊടുക്കുക.

പിന്നീട് രണ്ട് തക്കാളി കട്ട് ചെയ്തു വെച്ചത് ചേർത്ത് കൊടുക്കുക. ഇത് നന്നായി പാകമായി വരുമ്പോൾ ഇതിലേക്ക് ചോറും മല്ലിയിലയും ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ല മിക്സ് ചെയ്ത് എടുക്കുക. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *