Kerala fish curry : നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ കറി. മീൻ ഏതു തന്നെയായാലും ഒരല്പം മീൻ കറി ഉണ്ടെങ്കിൽ ഒരു പറ ചോറ് വരെ ഓരോരുത്തരും കഴിക്കും.അത്തരത്തിൽ മീൻ നാളികേരം അരച്ചു വെച്ചതും മീൻ വറ്റിച്ചതും ആയിട്ടുള്ള പലതരത്തിലുള്ള മീൻ വിഭവങ്ങളും ഉണ്ട്. അവയിൽനിന്നും വളരെ വ്യത്യസ്തമായിട്ടുള്ള മീൻ മുളകിട്ടത് ആണ് ഇതിൽ കാണുന്നത്.
ഒരു റെസിപ്പി വളരെ എളുപ്പത്തിൽ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ്. അത്തരത്തിൽ ഈ മീൻ മുളകിട്ടത് ഏതൊരു മീനിലും ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതിനായി ആവശ്യമായി വരുന്നത് ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി പച്ചമുളക് വേപ്പില കുടംപുളി ഉലുവ എന്നിങ്ങനെയുള്ളവയാണ്. ഈയൊരു മീൻ കറി മീൻ ചട്ടിയിൽ വയ്ക്കുന്നതാണ് രുചികരം.
എന്നാൽ മാത്രമേ മീൻ മുളകിട്ടതിന് അതിന്റേതായ രുചി ലഭിക്കുകയുള്ളൂ. ഒരു ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിൽ ഉലുവ പൊട്ടിച്ചെടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ചുവന്നുള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി വേപ്പില എന്നിവയെല്ലാം ചേർത്ത് കൊണ്ട് നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. അധികം മൊരിഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതുമാണ്.
അതിനുശേഷം ഇവ മൊരിഞ്ഞു തുടങ്ങുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ പേസ്റ്റ് പോലെയാക്കി ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. മുളകുപൊടി എടുക്കുമ്പോൾ കാശ്മീരി മുളകുപൊടി ആണ് എടുക്കേണ്ടത്. എന്നാൽ മാത്രമേ കറിക്ക് നല്ലൊരു നിറം ലഭിക്കുകയുള്ളൂ. പിന്നീട് മൂത്ത് വരുമ്പോൾ ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് കൊടുത്ത് കുടംപുളി ഇടാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.