ഗ്യാസ് ലാഭിക്കാനും കത്താത്ത ഗ്യാസിനെ കത്തിച്ചെടുക്കാനും ഇങ്ങനെ ചെയ്താൽ മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

നാമോരോരുത്തരും പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് ശരിയായ വിധം ഗ്യാസ് സ്റ്റൗ കത്താതിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിന്റെ ബർണറിൽ പകുതിയിലധികം കത്താതെ ഇരിക്കാറുണ്ട്. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഗ്യാസ് സ്റ്റൗവിന്റെ ബർണറിലുള്ള ഓരോ സുക്ഷിരങ്ങളിലും എണ്ണമയവും അഴുക്കുകളും എല്ലാം പറ്റി പിടിച്ചിരിക്കുന്നത് കൊണ്ടാണ്. അതിനാൽ തന്നെഇടയ്ക്കിടെ ഗ്യാസ് സ്റ്റൗവിന്റെ ബർണർ ക്ലീൻ ചെയ്യുകയാണ്.

ചെയ്യേണ്ടത്. അതുപോലെ തന്നെ ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ ബർണറിൽ അഴുക്കുകളും മറ്റും പറ്റി പിടിക്കുന്നത് പോലെ തന്നെ ബർണറിന്റെ ചുറ്റുമുള്ള ഭാഗങ്ങളിലും അഴുക്കും കറകളും പറ്റിപ്പിടിക്കാറുണ്ട്. ഇവയെല്ലാം പൂർണമായി നീക്കം ചെയ്യുകയാണെങ്കിൽ എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ആളിക്കത്തി കൊണ്ടിരിക്കും. അതിനായി ചെയ്യാൻ സാധിക്കുന്ന ഒരു ചെറിയ റെമഡി ആണ് ഇതിൽ കാണുന്നത്.

അത്തരത്തിൽ ബർണറിലെയും ഗ്യാസ് സ്റ്റൗവിലേയും അഴുക്കുകളും കറകളും എല്ലാം കളയുന്നതിന് വേണ്ടി ആദ്യം ആവശ്യമായി വരുന്നത് അല്പം ഉപ്പാണ്. ഉപ്പിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞതും ബേക്കിംഗ് സോഡയും വിനാഗിരിയും സോപ്പും പൊടിയും ഇട്ടുകൊടുത്ത് നല്ലവണ്ണം മിക്സ് ചെയ്ത് അതിലേക്ക് ബർണറുകൾ ഇറക്കി വയ്ക്കാവുന്നതാണ്.

കുറച്ച് സമയം ഈ മിശ്രിതത്തിൽ ബർണർ മുക്കി വച്ചാൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ എല്ലാ ഹോളുകളിലും ഉള്ള അഴുക്കുകളും ചെളികളും എല്ലാം മാഞ്ഞുപോകുന്നു. ഈ ബർണർ പുറത്തെടുക്കുമ്പോൾ ഏകദേശം മുക്കാൽ ഭാഗവും അഴുക്കുകളും അതിൽ നിന്ന് പോയിട്ടുണ്ടാകും. ബാക്കിയുള്ളത് ഒരു ചെറിയ സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം ഉരച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.