നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ഇനി നൂൽ പൊറോട്ട തയ്യാറാക്കാവുന്നതാണ്. വ്യത്യസ്തമായ രീതിയിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇതിന്റെ ചേരുവകളെല്ലാം തന്നെ സാധാരണ പൊറോട്ടയുടെ തുപോലെതന്നെയാണ്. ഇത് ഉണ്ടാക്കുന്ന രീതിയിലാണ് മാറ്റങ്ങൾ ഉള്ളത്. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ രണ്ടര കപ്പ് മൈദ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെജിറ്റബിൾ നെയ് ചേർത്ത് കൊടുക്കുക. ഇത് ചേർത്തുകൊടുത്ത ശേഷം നന്നായി തിരുമ്മിയെടുക്കുക. ഇതു മൈദയും കൂടി നന്നായി തിരുമ്മിയെടുക്കുക. ഈ നെയ് മൈദയുടെ എല്ലാ ഭാഗത്തും ഒരുപോലെ നന്നായി തിരുമ്മി യോജിപ്പിക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഒരു മുട്ട കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക ഇത് ആവശ്യത്തിന് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒരു കപ്പ് വെള്ളം മുഴുവൻ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി കുഴച്ചെടുക്കുക. ഇത് അടച്ചു വെച്ച് ശേഷം ഒരു മണിക്കൂർ കഴിഞ്ഞു പൊറോട്ട ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ വെജിറ്റബിൾ ഗീ ഒരു ഫ്രൈ പാനിലിട്ട് ഉരുക്കിയെടുക്കുക. ഇത് നന്നായി ഉരുക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അല്ലെങ്കിൽ രണ്ട് ടേബിൾ സ്പൂൺ വരെ സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. വെജിറ്റബിൾ ഗീ മാത്രം വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇത് കുഴച്ചു വച്ച മാവ് എടുക്കേണ്ടതാണ്. ഇതിന് ആദ്യം തന്നെ പലകയിലേയ്ക്ക് കുറച്ച് എണ്ണ പുരട്ടി കൊടുക്കുക. ഇതിലേക്ക് ഉരുക്കി വെച്ച ഗീയും സൻ ഫ്ലവർ ഓയിൽ ചേർന്നിട്ടുള്ള ഈ മിസ് പലകയിലേക്ക് കുറച്ച് ചേർത്ത് കൊടുക്കുക.
അതുപോലെതന്നെ റോളറിലേക്കും കുറച്ച് എണ്ണ പുരട്ടി കൊടുക്കുക. കയ്യിലും കുറച്ച് എണ്ണ പുരട്ടിയ ശേഷം മാവിൽ നിന്ന് ഒരു ചപ്പാത്തിക്കുള്ള അത്രയും അളവിലുള്ള മാവ് എടുത്തശേഷം പരത്തിയെടുക്കുക. ഇത് നേരിയതായി പരത്തിയെടുത്താൽ മതിയാകും. പിന്നീട് ഒരു കട്ടർ വെച്ച് ചെറുതായി ചെറിയ നൂൽ പോലെ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതെല്ലാം കൂടി പതുക്കെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ഇത് ചുരുട്ടി എടുക്കുക. പിന്നീട് ഇത് കൈവെച്ച് പരത്തി എടുക്കാവുന്നതാണ്. പിന്നീട് ചുട്ടെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇനി ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kannur kitchen