ഫിഷ് ഫ്രൈ മസാല ഇങ്ങനെ കൂട്ടി ചെയ്തു നോക്കൂ… വായിൽ വെള്ളമൂറും…

വ്യത്യസ്തമായ രീതിയിൽ മീൻ ഫ്രൈ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എല്ലാവരും വെറൈറ്റികൾ ആഗ്രഹിക്കുന്നവരാണ് അല്ലേ. ഇന്ന് ഇവിടെ പറയുന്നത് ഇത്തരത്തിലുള്ള വ്യത്യസ്തമായ രീതിയിൽ ഫിഷ് ഫ്രൈ മസാല തയ്യാറാക്കുന്നത് എങ്ങനെയാണ് എന്നാണ്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ഇത് വളരെ രുചികരമായ ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക.

അതിനുശേഷം പെരുംജീരകം മുക്കാൽ ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. ഇത് പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് 8 അല്ലി വെളുത്തുള്ളി ചേർത്തു കൊടുക്കുക. പിന്നീട് ഒരു കഷണം ഇഞ്ചി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഒരു കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക.

പിന്നീട് ഇത് പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. പിന്നീട് ഒരു മൺചട്ടി എടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. ടേബിൾസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. കൂടാതെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ആദ്യം വരച്ചുവച്ച മസാല ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ചെറുനാരങ്ങ പിഴിഞ്ഞുകൊടുക്കുക.

പിന്നീട് ഇത് മിസ് ചെയ്യാൻ വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലതുപോലെ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് ഇവിടെ എടുത്തിരിക്കുന്നത് കിളിമീൻ ആണ്. നിങ്ങളുടെ നാട്ടിൽ ഇതിന് പറയുന്ന പേര് കമന്റ് ചെയ്യില്ലേ. നല്ലതുപോലെ വരഞ്ഞെടുത്ത് മസാല ഇതിൽ നന്നായി പുരട്ടിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുത്ത് ഒരു മണിക്കൂർ കഴിഞ്ഞ് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *