ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ചക്കക്കുരു മുളകിട്ടത് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിലേക്ക് ആവശ്യമായ വസ്തുക്കൾ താഴെ പറയുന്നു. ചക്കക്കുരു 200 ഗ്രാം, ഒരു തക്കാളി, പച്ചമുളക് രണ്ടെണ്ണം, ചുവന്നുള്ളി ഏഴെണ്ണം, വെളുത്തുള്ളി അല്ലി മൂന്നെണ്ണം. ഇവ ഉപയോഗിച്ച തയ്യാറാക്കാൻ കഴിയുന്നതാണ്. ഒരു കുക്കർ എടുക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ചക്കക്കുരു ഇട്ടുകൊടുക്കുക. ഇതിലേക്ക് ചക്കക്കുരുവിനെ ആവശ്യമായ ഉപ്പു ചേർത്തു മുക്കാൽ കപ്പ് വെള്ളം.
ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിച്ചെടുക്കുക. പിന്നീട് കറി തയ്യാറാക്കാനായി മറ്റൊരു ചട്ടി എടുക്കുക. ചട്ടി ചൂടായി വരുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഒരുപാട് വെളിച്ചെണ്ണ വേണ്ട പുള്ളി വളർത്താൻ ആവശ്യമായ വെളിച്ചെണ്ണ മതി. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ചുവന്ന ഉള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് പച്ചമുളക് ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ഇതിലേക്ക് ഇപ്പോൾ ചേർക്കരുത്. ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കുക. ഇത് എല്ലാം നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. പിന്നീട് അര ടീസ്പൂൺ മല്ലിപ്പൊടി, അതുപോലെതന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ഇത് നന്നായി പാഗമായി വരുമ്പോൾ ഇതിലേക്ക് തക്കാളി കട്ട് ചെയ്തത് ചേർത്തു കൊടുക്കുക. ഇത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് ചക്കക്കുരു വേവിച്ചത് ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് കറി മാറ്റിവച്ച ശേഷം വറവ് ഇടാവുന്നതാണ്. അതിനുവേണ്ടി ഒരു പാൻ എടുത്ത ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ഇത് കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.