തോരൻ ഈ രീതിയിൽ തയ്യാറാക്കിനോക്ക്… കായയും വൻപയർ മാത്രം മതി…

നല്ല ചൂടോടുകൂടി ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന നാടൻ തോരനാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതുപോലെ കായയും വൻപയറും ചേർത്ത് തോരൻ തയ്യാറാക്കിയാൽ ഉറപ്പായും ഇതിന്റെ റിസൾട്ട് നല്ല റിസൾട്ട് ആയിരിക്കും. ചോറിന്റെ കൂടെ മഴയത്തു കഞ്ഞിയുടെ കൂടെ രാത്രി കഴിക്കാനായി അടിപൊളി ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരു കപ്പ് വൻ പയർ ഒരു എട്ടുമണിക്കൂർ കുതിർത്ത് എടുത്തത്.

അതുപോലെതന്നെ രണ്ട് കായ അര കപ്പ് തേങ്ങ ചിരകിയത് നാല് പച്ചമുളക് മൂന്ന് ചുവന്നുള്ളി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. കായ ചെറിയ കനത്തിൽ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. പിന്നീട് പയർ മൺചട്ടിയിലേക്ക് ചേർത്തു കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. പയർ പകുതി വേകുന്ന സമയത്ത് അരപ്പ് ശരിയാക്കി എടുക്കാം. മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചമുളക് ചേർത്തു കൊടുക്കുക.

എരിവ് അനുസരിച്ച് ആവശ്യനുസരണം പച്ച മുളക് ചേർത്ത് കൊടുക്കാം. അതുകൂടാതെ അര കപ്പ്‌ തേങ്ങ അര ടീസ്പൂൺ നല്ലജീരകം എന്നിവ ചേർത്ത് ഒന്ന് കറക്കി എടുക്കുക. ഇത് മാറ്റി വെക്കാം. പയർ മുക്കാൽ ഭാഗം വെന്തു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കട്ട് ചെയ്തു വച്ചിരിക്കുന്ന കായയും ചേർത്തു കൊടുക്കുക. ഇത് ചേർത്ത് നന്നായി ഇളകി മിക്സ് ചെയ്യുക.

ഇത് നന്നായി വേവിച്ചെടുക്കുക. പയറും കായയും വെന്തു വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം. വറവ് ചേർക്കാതെയും വറവ് ചേർത്തും ഈ തോരൻ തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന തോരനാണ് ഇത്. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും വളരെ നല്ല കോമ്പിനേഷനാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *