പഴുത്ത മാങ്ങ വീട്ടിലുണ്ടോ..!! ഇനി ഇങ്ങനെ ചെയ്യാൻ മറക്കണ്ട… കുട്ടികൾ ഇത് കണ്ടാൽ പിന്നെ വീടില്ല…

പഴുത്ത മാങ്ങ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്ന ഒന്നാണിത്. വളരെ എളുപ്പത്തിൽ ഉണ്ടാവുന്ന മംഗോ പപ്പട് ആണ് ഇത്. പഴുത്ത മാങ്ങയുടെ സീസണയാൽ പിന്നെ വീട്ടിൽ മാങ്ങ ധാരാളമായി കാണും. പഴുത്ത മാങ്ങ കഴിച്ചു മടുത്തു എങ്കിൽ ഇനി ഇങ്ങനെ ചെയ്തോളൂ.

ഇനി വെറുതെ കളയരുത്. ഇത് ചെയ്താൽ മതി. ഇത് സ്റ്റോർ ചെയ്തു വയ്ക്കാനും സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നല്ല പഴുത്ത മാങ്ങ 2 എണ്ണം എടുക്കുക. ഇവിടെ അരക്കിലോ മാങ്ങയാണ് എടുക്കേണ്ടത്. പ്രധാനമായി 2 ഇൻഗ്രീഡിയൻസ് ആണ് ഇതിന് ആവശ്യമുള്ളത്. മാങ്ങ അതുപോലെ തന്നെ പഞ്ചസാര ഇതിലേക്ക് ആവശ്യമാണ്. പിന്നെ ഇതിലേക്ക് ഫ്ലേവറിന് എലാകായ് ചേർക്കാവുന്നതാണ്.

മാങ്ങ മുറിച്ച് ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ഒരുവിധം എല്ലാ മാങ്ങ ഉപയോഗിച്ച് ഇത് തയ്യാറാക്കാവുന്നതാണ്. പിന്നെ ഒരു കടായി എടുത്ത ശേഷം ഈ പൾപ്പ്‌ ചേർത്തുകൊടുക്കുക. പിന്നീട് ഇതിലേക്ക് പഞ്ചസാര ചേർത്ത് കൊടുക്കുക. അരക്കിലോ മാങ്ങയിലേക്ക് 100 ഗ്രാം പഞ്ചസാര ചേർത്തു കൊടുക്കാം.

ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ചെറിയ ചൂടിലിട്ട് ചെയ്യാൻ ശ്രമിക്കുക. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഇത്. നന്നായി ഇളക്കി കൊടുക്കേണ്ടതാണ്. പിന്നീട് ഒരു കാൽ ടീസ്പൂൺ ഏലക്കായ പൊടി ചേർത്തു കൊടുക്കണം. നിങ്ങൾക്ക് ഈ രീതിയിൽ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jaya’s Recipes – malayalam cooking

Leave a Reply

Your email address will not be published. Required fields are marked *