ഇങ്ങനെ വട ഉണ്ടാക്കാൻ ഇത് ചെയ്താൽ മതി… നല്ല ചൂടൻ രുചിയിൽ ചായക്കട ഉള്ളിവട…

ചായക്ക് എന്തെങ്കിലും കടി ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയാറാക്കാവുന്ന ഒരു ഉള്ളിവട ആണ്. ചായക്കടയിൽ നിന്ന് ലഭിക്കുന്ന അതെ ചൂടൻ രുചിയിൽ ഉള്ളിവട നമുക്ക് തയ്യാറാക്കാം. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. നാലു വലിയ സവാള ആണ് ഇതിന് ആവശ്യമായി വരുന്നത്.

പലപ്പോഴും പല അളവ് ആയിരിക്കും. പല്ല വലിപ്പം ആയിരിക്കും കൃത്യമായ അളവ് പറയാൻ സാധിക്കില്ല. കൃത്യമായി അറിഞ്ഞാൽ മാത്രമേ നമുക്ക് രുചികരമായ ഉള്ളിവട തയ്യാറാക്കാൻ കഴിയു. ആദ്യം ചെയ്യേണ്ടത് അരിഞ്ഞെടുത്ത സവാളയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ ഉപ്പ് ആണ് ചേർക്കുന്നത്. അതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. ഇത് നന്നായി സോഫ്റ്റായി വരാൻ 15 മിനിറ്റ് വെയിറ്റ് ചെയ്യുക. ഇത് നന്നായി സോഫ്റ്റ് ആയി ലഭിക്കുന്നതാണ്.

അതിനുശേഷം ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ആദ്യമായി മൂന്ന് ടേബിൾസ്പൂൺ മൈദമാവ് ചേർത്ത് കൊടുക്കുക. പലരും എടുക്കുന്ന സവാള അളവ് വ്യത്യസ്തമാണ്. പിന്നീട് ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. 3 പച്ചമുളക് കനം കുറഞ്ഞ അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് കതിർപ്പ് കറിവേപ്പില അരിഞ്ഞ എടുത്തത് ചേർത്ത് കൊടുക്കുക.

കരിവേപ്പില അളവ് പച്ചമുളക് അളവ് എന്നിവ ഓരോരുത്തരുടെ രുചിക്ക് അനുസരിച്ച് കൂട്ടുകയും കുറയ്ക്കുകയും ചെയ്യാവുന്നതാണ്. പിന്നീട് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചേർത്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യാനുസരണം മൈദ പൊടി ചേർത്തുകൊടുക്കാം. സവാളയുടെ പാകത്തിനു വേണം മൈദ ചേർത്ത് കൊടുക്കാൻ. മൈദ കൂടുതലായി ചേർക്കരുത്. ഇങ്ങനെ ചെയ്തിട്ട് തയ്യാറാക്കിയ വളരെ എളുപ്പം ഉള്ളിവട തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *