മെഴുക്കു പുരട്ടി ഇനി ഇങ്ങനെയൊന്നും ഉണ്ടാക്കി നോക്ക്… കാരറ്റും പച്ചക്കായി മതി ഐറ്റം റെഡി…| Carrot Pachakka Mezhukkupuratti Recipe

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കേരറ്റ് നേന്ത്രക്കായ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ടേസ്റ്റി ആയ മെഴുക്കു പുരട്ടി ആണ് കാരറ്റിന്റെ മധുരം ഒന്നുമറിയാത്ത രീതിയിലാണ് ഈ മെഴുക്കുപുരട്ടി തയ്യാറാക്കുന്നത്. സാധാരണ എല്ലാവരും ഇത് തയ്യാറാകാത്തത് ക്യാരറ്റിന്റെ മധുരം ആയിരിക്കും മുന്നിൽ നിൽക്കുന്നത്. ഈ രീതിയിൽ മെഴുക്കു പുരട്ടി ഉണ്ടാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കും. രണ്ടുമൂന്നു വെജിറ്റബിൾ ഉപയോഗിച്ചു ഇത് തയ്യാറാക്കാൻ സാധിക്കും.

ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണെന്ന് നോക്കാം. ഒരു കാരറ്റ് ചെറുതായി കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ പച്ചക്കായ ചെറുതായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് മൂന്ന് വലിയ അല്ലി വെളുത്തുള്ളി ആണ്. അതുപോലെതന്നെ ചെറിയ അല്ലി ആണെങ്കിൽ ആറ് അല്ലി വരെ എടുത്തോളൂ. അതുപോലെതന്നെ ചെറിയ ഉള്ളിയും എടുക്കാം. ആദ്യം ക്യാരറ്റ് കുക്ക് ചെയ്തു എടുക്കുക. പിന്നീട് കായ കുക്ക് ചെയ്യാൻ വയ്ക്കാം.

ആദ്യം തന്നെ ചട്ടിയിലേക്ക് കട്ട് ചെയ്തു വെച്ചിരിക്കുന്ന കേരറ്റ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി. അതുപോലെതന്നെ കാൽ ടീസ്പൂൺ എരിവുള്ള മുളക് പൊടി. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക. പിന്നീട് ഇത് വേവാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കുക പിന്നീട് ഇത് വേവിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് ഹാഫ് കുക്കായി കഴിയുമ്പോൾ ഇതിലേക്ക് കായ ചേർത്ത് കൊടുക്കാം.

പിന്നീട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിട്ട് നന്നായി വെള്ളം വറ്റിച്ചെടുക്കുക. പിന്നീട് മറ്റൊരു ചട്ടിയെടുത്ത ശേഷം കുറച്ചു വെളിച്ചെണ്ണ ചേർക്കുക. ഇത് ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ചെടുക്കുക. പിന്നീട് ഉള്ളി വെളുത്തുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പില കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുന്നു. പിന്നീട് ഇതിലേക്ക് ക്യാരറ്റ് കായ മാറ്റിവെച്ചത് ചേർത്ത് മിസ്സ് ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :  NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *