വ്യത്യസ്തമായ രീതിയിൽ അയലക്കറി തയ്യാറാക്കിയാലോ. ഇതിന്റെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ് എന്തെല്ലാമാണ് നോക്കാം. അയില മുറിച്ചെടുക്കുക ഇതിലേക്ക് ഒന്നര തക്കാളി എടുക്കുക. ഇതിന്റെ കൂടെ തന്നെ ഒരു വലിയ കഷണം ഇഞ്ചി എടുക്കുക.
മൂന്ന് പച്ചമുളക് എടുക്കുക ഒരു പിടി ഉള്ളി അതുപോലെതന്നെ കുറച്ചു കറിവേപ്പില എന്നിവ ആണ് ആവശ്യമുള്ളത്. പുളി വളരെ കുറച്ച് ചേർത്ത് കൊടുക്കുക. രണ്ടു പീസ് കുടംപുളി ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ആദ്യം തന്നെ ഉള്ളി മുറിച്ചെടുക്കുക. അതുപോലെതന്നെ ഇഞ്ചിയും ചെറുതായി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എടുക്കുക.
അതുപോലെതന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ മുളക് പൊടി ചേർത്ത് കൊടുക്കാം. സാധാരണ എരിവുള്ള മുളക് പൊടിയാണെങ്കിൽ അത് ചേർക്കാവുന്നതാണ്. പിന്നീട് ഇതെല്ലാം കൂടി നന്നായി അരച്ചെടുക്കുക. പിന്നീട് ചട്ടിയിലെ കുറച്ചു വെളിച്ചെണ്ണ വെക്കുക. ഇതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി ചേർത്ത് കൊടുക്കുക.
അതുപോലെതന്നെ കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ഉള്ളി മുഴുവനായും ചേർത്ത് കൊടുക്കുക. പിന്നീട് ഇത് വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക് ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി അതുപോലെതന്നെ കാൽ ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് തക്കാളി ചേർത്ത് കൊടുക്കുക. ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND