ഗ്രീൻപീസ് കറി ഈ രീതിയിൽ ചെയ്താലോ… ഇത് കൂട്ടി കഴിക്കാം..!!|Green peas Curry

ഒരോ ദിവസവും വ്യത്യസ്തമാർന്ന വിഭവങ്ങൾ പരീക്ഷിക്കാൻ വീട്ടമ്മമാർക്ക് പ്രത്യേക താല്പര്യം കാണാം. എല്ലാവർക്കും ഉണ്ടാകണമെന്നില്ല പാചകത്തി നോട് ഇഷ്ടമുള്ളവർക്ക് ഇങ്ങനെ എന്തെങ്കിലും ഉണ്ടാകണമെന്ന് കാണും. അത്തരക്കാർക്ക് സഹായകരമായ വ്യത്യസ്തമായ ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കാം നോക്കാം. 100 ഗ്രാം ഗ്രീൻ ബീൻസ് ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്.

ഇത് രാത്രി വെള്ളത്തിലിട്ടു രാവിലെ ഉണ്ടാക്കുകയാണ് വേണ്ടത്. ഇങ്ങനെ കുതിർത്ത് ഗ്രീൻപീസ് കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ച് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് ഗ്രീൻബീൻസ് വേകാൻ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് കുക്കർ അടച്ചു വച്ച ശേഷം മീഡിയം ഫ്ലാമിൽ 2 വിസിൽ വരുന്നവരെ വേവിക്കണം. അപ്പോഴേക്കും ഗ്രീൻബീൻസ് നന്നായി വെന്തു കാണും.

2 സവാള കട്ട്‌ ചെയ്ത് എടുക്കുക. ഒരു കഷ്ണം ഇഞ്ചി. 4 വെളുത്തുള്ളി അല്ലി.3 പച്ചമുളക് ചെറിയ ഉരുളക്കിഴങ്ങ് ചെറിയ ക്യാരറ്റ് തേങ്ങ ചിരകിയത് പെരുംജീരകം എന്നിവയാണ് ആവശ്യമുള്ളത്. പിന്നീട് ഇവ വരട്ടിയെടുക്കുക. എണ്ണ ചൂടായശേഷം ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി എന്നിവ ഈ സമയത്ത് ചേർത്തുകൊടുക്കാം. ഇത് നന്നായി വഴറ്റിയെടുക്കുക.

ഒരു ടേബിൾ സ്പൂൺ മല്ലിപൊടി മഞ്ഞൾപൊടി എന്നിവ ചേർത്തു ഇളക്കി കൊടുക്കുക. ഇതിലേക്ക് പച്ചമുളക് ക്യാരറ്റ് ഉരുളക്കിഴങ്ങ് എന്നിവ ചേർത്തു കൊടുക്കാം. ഗ്രീൻപീസ് വേവിച്ചത് വെള്ളം ചേർത്ത് കൊടുക്കുക. ഇതിൽ നന്നായി തിളപ്പിക്കുക. പിന്നീട് തേങ്ങയും ജീരകവും അരച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഗ്രീൻബീൻസ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. നന്നായി ഇളക്കിയ ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. രുചികരമായ ഗ്രീൻപീസ് കറി ശരിയായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *