എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന നല്ല ടേസ്റ്റി ആയി മാങ്ങാ അച്ചാർ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നല്ല രീതിയിൽ പുളിയുള്ള അര കിലോ മാങ്ങയാണ് എടുക്കേണ്ടത്. ഇത് നല്ല രീതിയിൽ കഴുകി വെള്ളം തുടച്ചു കളഞ്ഞ ശേഷം ഇത് ചെറുതായി അരിഞ്ഞെടുക്കുക. മാങ്ങയിൽ തീരെ വെള്ളം ഉണ്ടാകരുത്. പെട്ടെന്ന് അച്ചാർ കേടായി പോകും.
വെള്ളം നന്നായി തുടച്ചു കളഞ്ഞ ശേഷം മാത്രം അരിഞ്ഞെടുത്താൽ മതി. നല്ല പുളിയുള്ള മാങ്ങ എടുക്കാം. അതുപോലെതന്നെ പാത്രത്തിലും വെള്ളമയം ഉണ്ടാകരുത്. ആദ്യം ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിസ്സ് ചെയ്തെടുക്കുക. മാങ്ങയുടെ പുളിക്ക് അനുസരിച് ചേർത്തു കൊടുക്കാവുന്നതാണ്. സ്പൂൺ ഉപയോഗിച്ച് അതുപോലെതന്നെ കൈ ഉപയോഗിച്ച് നല്ല രീതിയിൽ മിസ്സ് ചെയ്തെടുക്കാവുന്നതാണ്. നന്നായി കഴുകി തുടച്ചശേഷം കൈവച്ച് തന്നെ മിക്സ് ചെയ്തെടുക്കാവുന്നതാണ്.
ഇതിനുശേഷം കുറച്ചു സമയം മാറ്റി വയ്ക്കുക. പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. ഉപ്പ് ചേർത്ത് കുറച്ച് സമയം വെച്ചശേഷം ഉണ്ടാക്കുകയാണ് എങ്കിൽ അച്ചാർ കുറച്ച് കൂടി നല്ല ടേസ്റ്റ് ഉണ്ടാകും. ചുരുങ്ങിയത് അരമണിക്കൂർ മാറ്റിവെക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി ചേർത്ത് കൊടുക്കുക. രണ്ടര ടേബിൾ സ്പൂൺ മുളക് പൊടിയാണ് ചേർക്കേണ്ടത്.
പിന്നീട് ഇതിന്റെ കൂടെ തന്നെ ഒരു ടീസ്പൂൺ ഉലുവ പൊടിയും ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു ടീസ്പൂൺ കായപ്പൊടി. അതുപോലെതന്നെ അര ടീസ്പൂൺ കടുക് ചതച്ചെടുത്തത്. ഇവയെല്ലാം ചേർത്ത് കൊടുക്കുക. ഇനി ഇതെല്ലാം കൂടി നല്ലപോലെ മിസ് ചെയ്തു എടുക്കുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വയ്ക്കുക. പിന്നീട് ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Recipes @ 3minutes