വീട്ടിൽ വളരെ എളുപ്പത്തിൽ വായിൽ വെള്ളമൂറുന്ന രീതിയിൽ ഒരു വിഭവം ഉണ്ടാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ഗോതമ്പുപൊടിയും മുട്ടയും ഉപയോഗിച്ച് വായിലിട്ട് അലിഞ്ഞാൽ പോകുന്ന കിടിലൻ സാധനം ഉണ്ടാക്കിയെടുക്കാം. വളരെ ഹെൽത്തിയായ ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
അതിന് ആദ്യം ആവശ്യമുള്ളത് മുക്കാൽ ഗ്ലാസ് പഞ്ചസാര ആണ്. ഇത് ഒന്ന് പൊടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് മൂന്നു മുട്ടയിട്ട് നന്നായി ജാറിലിട്ട് അടിച്ചെടുക്കുക. പിന്നീട് ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് പൗഡർ ആണ്. ഇത് എത്ര ഇടുന്നു അതിന്റെ പകുതി ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക പിന്നീട് ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക.
ഇത് എല്ലാം കൂടി നന്നായി ഇളക്കുക. മൂന്നു തവണ അരിച്ചെടുക്കുക. ഇങ്ങനെ സോഫ്റ്റ് പൗഡർ എടുത്താൽ നല്ല പഞ്ഞി പോലെ ലഭിക്കുന്നതാണ്. പിന്നീട് മുട്ട പഞ്ചസാര അടിച്ചു വെച്ചത് എടുക്കുക അതിലേക്ക് വാനില എസൻസ് ചേർത്ത് കൊടുക്കുക. പിന്നീട് ഈ പൊടികളെല്ലാം ഇട്ട ശേഷം നന്നായി ഇളക്കുക രണ്ടുതവണയായി ഇടുക ഒറ്റത്തവണ ഇടരുത്.
ഈയൊരു രീതിയിൽ തന്നെ ഇളക്കണം. പഞ്ചസാര ആവശ്യാനുസരണം ചേർത്തു കൊടുക്കാവുന്നതാണ്. ഈ ഒരു സമയം ഒരു പഴയ ഫ്രൈ പാൻ ദോശകല്ല് എടുത്തു നമ്മൾ അടുപ്പിൽ ഗ്യാസിൽ ചെറുതീയിൽ വയ്ക്കുക. പിന്നീട് കാൽ ഗ്ലാസ് ഓയില് ചേർത്തു കൊടുക്കേണ്ടതാണ്. ഇതു കൂടി ചേർത്ത ശേഷം മാവ് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇത് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന താണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.