ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് പൊടിയും അതുപോലെതന്നെ കാപ്പിപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പുപൊടി കാപ്പിപ്പൊടി മിക്സിയിൽ ഒന്ന് കറക്കിയാൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാം. മിക്സിയുടെ ജാറിൽ രണ്ട് സ്പൂൺ പഞ്ചസാര ഇട്ടുകൊടുക്കുക. ഇത് നന്നായി പൊടിച്ചു എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കോഴിമുട്ട ചേർത്തു കൊടുക്കുക.
കുട്ടികൾക്ക് സ്കൂളിലേക്ക് പോകുമ്പോൾ ഒരു സ്നാക്സ് ആയി കൊടുത്തുവിടാൻ സാധിക്കുന്ന ഒന്നാണ്. ഇതിലേക്ക് കുറച്ചു വാനില എസ്സൻസ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് എണ്ണ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് ഇതിലേക്ക് ചേർത്ത് കൊടുക്കാം. രണ്ടുമൂന്നു സ്പൂണാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഒരു നുള്ള് ഉപ്പ് ചേർത്ത് കർക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ആട്ടപ്പൊടിയാണ്.
മൂന്ന് ടേബിൾ സ്പൂൺ ആട്ടയാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ആട്ടപ്പൊടി ഇതിലേക്ക് എടുത്തിടുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ കാപ്പിപ്പൊടി ഇട്ടുകൊടുക്കാം. അല്ലെങ്കിൽ കോക്കോ പൗഡർ ഇതിലേക്ക് ചേർത്ത് കൊടുക്കാം. അല്ലെങ്കിൽ ഏതെങ്കിലും ബിസ്ക്കറ്റ് പൊടിച്ചു ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു നുള്ള് ബേക്കിംഗ് പൗഡർ ഒരു നുള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് കർക്കിയെടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പാല് ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കി എടുക്കുക. പിന്നീട് ഒരു ഇഡ്ഡലിത്തട്ടിൽ ഒഴിച്ചു കൊടുത്ത ശേഷം ഇത് ആവി കയറ്റി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ സാധിക്കുന്ന സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.