പൂവ് പോലത്തെ സുന്ദരി അപ്പഠ ഇനി എളുപ്പത്തിൽ ഉണ്ടാക്കാം. ഒരു കാരണവശാലും ഇതാരും കാണാതിരിക്കല്ലേ.

പ്രഭാത ഭക്ഷണങ്ങളിൽ നാം പലപ്പോഴും പല വെറൈറ്റികളും പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ നമുക്ക്വീടുകളിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു വെറൈറ്റി അപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്. സാധാരണ വീട്ടിൽ ഉണ്ടാക്കുന്ന അപ്പത്തേക്കാൾ വളരെയധികം ടേസ്റ്റി ആയതും എന്നാൽ പുതുമ നിറഞ്ഞതും ആയിട്ടുള്ള ഒരു അപ്പമാണ് ഇത്. അത്തരത്തിൽ സുന്ദരിയപ്പമുണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.

പേര് പോലെ തന്നെ കാണാനും കഴിക്കാനും ഒരുപോലെ സുന്ദരമായ അപ്പമാണ് ഇത്. ഇത് ഉണ്ടാക്കുന്നതിനു വേണ്ടി പച്ചരി നാലഞ്ചു മണിക്കൂർ കുതിർക്കേണ്ടതാണ്. പച്ചരി കുതിർക്കാൻ വെള്ളത്തിൽ ഇടുമ്പോൾ അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടി ഇട്ടുകൊടുക്കേണ്ടതാണ്. ഇത് രണ്ടും നല്ലവണ്ണം കുതിർന്ന പൊന്തി വരുമ്പോൾ ഇത് മിക്സിയുടെ ജാറിൽ ഇട്ട് ഇതിലേക്ക്അരിയുടെ അതേ അളവിൽ നാളികേരം കൂടി ചിരകിടേണ്ടതാണ്.

അതോടൊപ്പം തന്നെ ചുവന്നുള്ളിയും ചെറിയ ജീരകവും ഒന്നര ടീസ്പൂൺ പഞ്ചസാരയും ഇട്ടു കൊടുത്തു നല്ലവണ്ണം പേസ്റ്റ് പോലെ അരച്ചെടുക്കേണ്ടതാണ്. അരച്ചെടുക്കുമ്പോൾ വെള്ളം കൂടാതെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കൂടി കഴിഞ്ഞാൽ നാം വിചാരിച്ച ടേസ്റ്റ് ഇതിന് ലഭിക്കുകയില്ല. ഇത് നല്ലവണ്ണം അരച്ചതിനുശേഷം ഇതിലേക്ക് അല്പം ഇൻസ്റ്റന്റ് ഈസ്റ്റ്.

കൂടി ചേർത്ത് ഒന്നുകൂടി അരച്ചെടുക്കേണ്ടതാണ്. ഇത്തരത്തിൽ ഈസ്റ്റ് അരക്കുകയാണെങ്കിൽ നല്ലവണ്ണം ഈസ്റ്റ് എല്ലാ ഭാഗത്തേക്ക് എത്തിച്ചേരുകയും പെട്ടെന്ന് തന്നെ ഇത് വീർത്തു പൊന്തി വരികയും ചെയ്യുന്നതാണ്. പിന്നീട് മാവ് ഒരു പാത്രത്തിലേക്ക് മാറ്റി നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും വീർത്തു പൊന്തി വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.