ഗ്രീൻപീസ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ… അപ്പത്തിന് കൂടെ കൂട്ടാൻ ബെസ്റ്റ്…|Greenpeas Stew recipe

രാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പത്തിനൊപ്പം കഴിക്കാൻ കഴിയുന്ന കിടിലൻ സ്റ്റൂ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്രീൻപീസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ആദ്യം എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത് എന്ന് നോക്കാം. ഒരു കപ്പ് ഗ്രീൻപീസ് എടുക്കുക, പിന്നീട് രണ്ട് ചെറിയ സവോള, ക്യാരറ്റ്, ക്യാപ്സിക്കം, പച്ചമുളക്, നാളികേരം എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്.

പിന്നെ ആവശ്യമുള്ളത് തേങ്ങയുടെ രണ്ടാം പാല് ഒന്നാം പാൽ. പിന്നെ കുറച്ച് സ്പൈസസ് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ആദ്യം ഒരു കുക്കർ എടുക്കുക. ഇതില് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. പിന്നീട് ഇതിലേക്ക് രണ്ടു പീസ് പട്ട 4 ഗ്രാമ്പൂ രണ്ടു ഏലക്ക എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് കട്ട് ചെയ്തു വെച്ച കേരറ്റ് സവാള പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ഗ്രീൻപീസ് ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക. അതിനുശേഷം കറിവേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല് ചേർത്ത് കൊടുക്കുക. പിന്നീട് മൂന്നു വിസിൽ വരുന്നത് വരെ അടച്ചുവച്ച് വേവിക്കുക.

പിന്നീട് ഇതിലേക്ക് ക്യാപ്സിക്ക ചേർത്തു കൊടുക്കുക. രണ്ടു നുള്ള് പഞ്ചസാര ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. അപ്പത്തിനൊപ്പം ബ്രഡ്നൊപ്പം ഇടിയപ്പത്തിന്റെ ഒപ്പം എല്ലാം തയ്യാറാക്കാവുന്ന നല്ല ഒരു കോംബോ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *