ഓരോ പഴങ്ങൾക്കും അതിന്റെ തായ ആരോഗ്യഗുണങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ പഴങ്ങളിൽ കേമൻ തന്നെയാണ് മുട്ടപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ മുട്ടപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഏറെ സഹായകരമായ ഒന്നുകൂടിയാണ് ഇത്. സപ്പോർട്ടഏഷ്യ കുടുംബത്തിലെ അധികമാർക്കും അറിയാത്ത ഒന്നാണ് മുട്ടപ്പഴം. പഴത്തിന്റെ ആകൃതിയും മുട്ടയുടെ മഞ്ഞക്കരുവിനോടുള്ള സാമ്യവുമാണ് ഇതിന് മുട്ടപ്പഴം എന്ന പേര് വരാനുള്ള കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരു പോലെയാണ് ഈ പഴുത്ത പഴത്തിന്റെ ഉൾഭാഗം.
മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഇതിന്റെ ഉള്ളിലെ മഞ്ഞ ഭാഗം പൊടിയുകയും ചെയ്യും. അതുകൊണ്ടുതന്നെയാണ് ഈ പഴത്തിന് മുട്ടപ്പഴം എന്ന പേര് വന്നിട്ടുള്ളത്. മരത്തിൽ നിന്ന് തന്നെ മൂപ്പത്തി പഴുത്തില്ല എങ്കിൽ ചവർപ്പ് അനുഭവപ്പെടുന്നതാണ്. എന്നാൽ നന്നായി പഴുക്കുകയാണ് എങ്കിൽ തൊലി മഞ്ഞനിറം ആവുകയും വീണ്ടു കീറുകയും ചെയ്യും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത് മുട്ട പഴത്തെ കുറിച്ചാണ്. ഇതിനെപ്പറ്റി പലരും കേട്ട് കാണും. അതുപോലെതന്നെ പലരും കഴിച്ചു കാണും.
കേട്ടവരും കഴിച്ചിട്ടുള്ള വരും ഇതിന്റെ രുചി ഇഷ്ടപ്പെട്ടവരും താഴെ നിങ്ങളുടെ അഭിപ്രായം കമന്റ് രേഖപ്പെടുത്തുമല്ലോ. കേരളത്തിലെ ഒരുവിധം എല്ലാ ഭാഗത്തും കാണപ്പെടുന്ന ഒരു മരമാണ് ഇത്. 20 30 അടി ഉയരത്തിലാണ് ഇത് വളരുന്നത്. അപൂർവമായി മാത്രമാണ് ഇത് വിപണിയിൽ വില്പനയ്ക്ക് കാണാൻ സാധിക്കുക. മലേഷ്യയിലാണ് ഈ പഴം വളരെയധികം ഉണ്ടാവുന്നത്. ഇന്ത്യയിൽ പശ്ചിമഘട്ടത്തിലാണ് ഈ പഴം കൂടുതലും കണ്ടുവരുന്നത്. രണ്ടു തരത്തിലാണ് ഈ പഴം കാണാൻ കഴിയുക. വൃത്താകൃതിയിൽ ഇത് കാണാൻ കഴിയും.
എന്നാൽ അതുപോലെ തന്നെ ഒറ്റ വിത്തുള്ള നീളത്തിലുള്ളതും ഇതിൽ കാണാൻ കഴിയും. ആന്റിഓക്സിഡന്റ് കലവറയാണ് മുട്ടപ്പഴം. രോഗങ്ങളെക്കാൾ രോഗാവസ്ഥ മനസ്സിലാക്കി പരിഹാരം കാണാൻ കഴിയുന്ന ഒരു പഴമായാണ് ഈ പഴം അറിയപ്പെടുന്നത്. വിറ്റാമിൻ എ നിയാസിൻ കരോട്ടിൻ തുടങ്ങി നിരവധി പോഷകങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മുട്ടപ്പഴം സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളമായി ബീറ്റ കരോടിൻ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പഴം കൂടിയാണ് മുട്ട പഴം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.