ഒട്ടുമിക്ക എല്ലാവർക്കും അറിയാവുന്ന ഒരു ചെടിയായിരിക്കും ഇത്. നമ്മുടെ പരിസരപ്രദേശങ്ങളിലും പാറമ്പുകളിൽ വേലിയിലും വഴിയരികിലും ഒക്കെ കണ്ടുവരുന്ന ഒരു ചെടിയാണ് ഇത്. നീല ശങ്കുപുഷ്പങ്ങൾ അതിമനോഹരമാണ്. ഈ പുഷ്പം ആയുർവേദത്തിലെ പ്രധാനപ്പെട്ട ഒരു രസായനം ഔഷധം കൂടിയാണ്. ഇന്ത്യയിൽ തന്നെ ചില ഭാഗങ്ങളിൽ അപരാജിത എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മജീവികൾക്ക് മണ്ണിലെ നൈട്രജൻ തോത് വർദ്ധിപ്പിക്കാൻ സാധിക്കുന്നു എന്നതിനാൽ പരിസ്ഥിതിക പ്രാധാന്യം കൂടിയ സസ്യം കൂടിയാണ് ഇത്.
ഇത് രണ്ട് തരത്തിൽ കാണാൻ കഴിയും നീല വെള്ള നിറങ്ങളിൽ കാണാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ടിനങ്ങളിലും ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഇതിന്റെ പൂവും ഇലയും വേരും എല്ലാം തന്നെ ഔഷധമുള്ളവയാണ്. ഇന്ന് ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്. ഈ ചെടിയെ പറ്റി നിങ്ങൾക്കറിയാവുന്ന അറിവുകൾ താഴെ കമന്റ് ചെയ്യുമല്ലോ. ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്ന് ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ആണ്ഇതിന്റെ ഉത്ഭവം എന്നാണ് വിശ്വസിക്കുന്നത്.
പ്രവേശന കവാടങ്ങളിൽ കമാന ആകൃതിയിൽ പടർത്തിയാൽ കടും നിറത്തിലുള്ള ചെറിയ പൂക്കൾ നിൽക്കുന്നത് കാണാൻ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. ഇത് വേലകളിലും വീടിന്റെ ബാൽക്കണികളിലും വളർത്താവുന്ന ഒന്നാണ്. അസ്ട്ടയിൽ കോളിംഗ് എന്ന ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയതിനാൽ ഇത് തലച്ചോറിലെ പ്രവർത്തനങ്ങൾ സുഖമാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ പൂക്കൾ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
നീല ശങ്കുപുഷ്പം ചെടി കഷായം വെച്ച് കുടിക്കുകയാണ് എങ്കിൽ ഉന്മാദം ശ്വാസ രോഗ ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കാനായി സഹായിക്കുന്നുണ്ട്. ഇതിന്റെ വേര് പാലിൽ അരച്ച് കലക്കി വയറു ഇളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ട വീക്കം ഇല്ലാതാക്കാനും ഉപയോഗിക്കുന്നത് ഇത് തന്നെയാണ്. പനി കുറയ്ക്കാനും ശരീരത്തിന് ഫലം ലഭിക്കാനും മാനസിക രോഗങ്ങളുടെ ചികിത്സക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.