ശരീരത്തിൽ ഉണ്ടാകുന്ന പല മാരക അസുഖങ്ങൾക്ക് പ്രധാന കാരണം അസുഖം നേരത്തെ തന്നെ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ്. അസുഖം തിരിച്ചറിഞ്ഞാൽ മാത്രം പോരാ വേണ്ട രീതിയിലുള്ള ചികിത്സയും ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിലുള്ള ചില വിലപ്പെട്ട ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗർഭപാത്ര കാൻസറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഗർഭപാത്രത്തിൽ അകത്ത് ഉണ്ടാകുന്ന ക്യാൻസറുകളാണ് ഈ രീതിയിൽ അറിയപ്പെടുന്നത്. സാധാരണരീതിയിൽ ഗർഭപാത്ര കാൻസർ കൂടുതലായി കാണുന്നത് ഒരു 50 മുതൽ 60 വയസ്സ് വരെയുള്ള ആളുകളിലാണ്. അതായത് മാസ കുളി നിന്ന് കഴിഞ്ഞ ആളുകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ഇതിന്റെ പ്രധാന ലക്ഷണമായി കണ്ടുവരുന്നത് ഇത്തരക്കാരിൽ ബ്ലീഡിങ് കണ്ടു വരുന്നു.
ഇതു വന്നു പിന്നെ നിൽക്കുകയും വീണ്ടും ഒന്നോ രണ്ടോ മാസം കഴിഞ്ഞു വീണ്ടും ശ്രദ്ധയിൽ പെടാം. മാസ കുളി നിന്ന ആളുകളിൽ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അത് എത്രയും വേഗം ഗൈനക്കോളജിസ്റ്റിന് കണ്ടു ആദ്യം ചെയ്യേണ്ടത് അത് ഗർഭപത്രത്തിലെ ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടത്. മാസകുളി നിന്ന് കഴിഞ്ഞ ആളുകളിൽ ബ്ലീഡിങ് ഉണ്ടാകാനുള്ള ഏറ്റവും പ്രധാന കാരണം.
ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ക്യാൻസർ അല്ല. എങ്കിലും ഇത്തരം പ്രശ്നങ്ങൾ ചെക്ക് ചെയ്യേണ്ടതാണ് ഈ ഒരു പ്രശ്നം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ ബ്ലീഡിങ്ങുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾ പറഞ്ഞാലും അത് പരിശോധിക്കേണ്ടത് ആവശ്യമാണ്. അൾട്രാ സൗണ്ട് സ്കാനിങ് നടത്തുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.