വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചക്കയട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അരി വെള്ളത്തിൽ കുതിർത്ത് അരച്ച് ഉണ്ടാക്കുന്ന അടയാണ് ഇത്. അതിനായി ഒരു കപ്പ് അരി വെള്ളത്തിൽ കുതിർത്താൻ വയ്ക്കുക. ആറുമണിക്കൂർ കുതിർത്ത് ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് അര കപ്പ് നാളികേരം കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് അരച്ച് എടുക്കുക.
ഇത് നല്ല കട്ടിയിൽ അരച്ചെടുക്കണം വെള്ളം കൂടാൻ പാടില്ല. പിന്നീട് അരക്കപ്പ് ചക്കച്ചുള അരച്ച് എടുക്കുക. പിന്നീട് രണ്ട് അച്ച് ശർക്കര ചേർത്ത് ശർക്കര പാനിയും തയ്യാറാക്കുക. ആവശ്യത്തിന് നാളികേരം ചേർത്ത് കൊടുക്കുക. രണ്ടു ഏലക്ക ചതച്ചത് ചേർത്ത് കൊടുക്കുക. അരച്ചുവച്ച ചക്ക ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായി വരട്ടിയെടുക്കുക.
പിന്നീട് അരി മാവിലേക്ക് കുറച്ച് ജീരകം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. പിന്നീട് ഒരു ഇല എടുത്തശേഷം അട തയ്യാറാക്കാം. ഒരു ഇല എടുത്ത ശേഷം അട ഉണ്ടാക്കാൻ തുടങ്ങാം. ഇലയിൽ കുറച്ച് നെയ്യ് പുരട്ടിയിട്ടുണ്ട്. മാത്രമല്ല ഇല നന്നായി വാട്ടിയെടുക്കുക. പിന്നീട് മാവ് പരത്തി കൊടുത്തു. ഫില്ലിംഗ് ചേർത്ത് ഇല മടക്കി അട തയ്യാറാക്കാവുന്നതാണ്.
പിന്നീട് ആവിയിൽ വേവിച്ചു എടുക്കാവുന്നതാണ്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നല്ല രുചിയോടെ കഴിക്കാൻ കഴിയുന്ന ചക്കയട തയാർ. വളരെ പെട്ടെന്ന് തന്നെ വെന്തു കിട്ടുന്നതാണ്. എല്ലാവർക്കും വീട്ടിൽ ട്രൈ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.