ഇനി വൈകുന്നേരം കുട്ടികൾക്ക് സാൻഡ്‌വിച് ആയാലോ.. ഇനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം…

സാൻഡ് വിച് ഇനി വീട്ടിലുണ്ടാക്കി എടുത്താലോ. കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. എഗ്ഗ് സ്റ്റഫ്ഡ് സാൻഡ് വിച് ആണ് ഇത്. കുറച് മുട്ട ഉപയോഗിച്ച് വളരെ ടേസ്റ്റി ആയിട്ട് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് എന്തെല്ലാം ആണ് ആവശ്യം നോക്കാം. ആദ്യം തന്നെ ആറു ബ്രഡ് എടുക്കുക. ഇതിലേക്ക് മൂന്ന് മുട്ടയാണ് ആവശ്യമുള്ളത്.

മൂന്ന് മുട്ട വേവിച്ചതും വേണം മൂന്ന് മുട്ട വേവിക്കാത്തതും വേണം. മൂന്ന് മുട്ടയുടെ വെള്ള ചെറുതായി കട്ട് ചെയ്തു വയ്ക്കുക. അതുപോലെതന്നെ ഒരു ക്യാപ്സിക്കോ ഹാഫ് ചെറുതായി കട്ട് ചെയ്തു വയ്ക്കുക. അതുപോലെതന്നെ ഒരു സവാള ചെറുതായി കട്ട് ചെയ്തു വെക്കുക. അതുപോലെതന്നെ ചെറിയ തക്കാളി കട്ട് ചെയ്തു വെക്കുക. പിന്നീട് ഈ മുട്ട വേവിച്ചതിന്റെ മഞ്ഞ എടുത്ത് സെപ്പറേറ്റ് വെക്കുക.

ആദ്യം തന്നെ മിസ് റെഡിയാക്കിയെടുക്കുക. ആദ്യം തന്നെ മുട്ടയുടെ മഞ്ഞ ഉടച്ചെടുക്കുക. ഇതിലേക്ക് നമുക്ക് മയോനൈസ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഗാർലിക് പൗഡർ ആണ്. പിന്നീട് ഇത് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ഓരോന്ന് ആഡ് ചെയ്തു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം.

അതുപോലെതന്നെ സവാള കട്ട് ചെയ്തത് ക്യാപ്സിക്ക കട്ട് ചെയ്തത് തക്കാളി കട്ട് ചെയ്തത് എന്നിവ നന്നായി മിക്സ് ആക്കി എടുക്കുക. പിന്നീട് അവസാനം എഗ്ഗ് വൈറ്റ് ചേർത്ത് കൊടുക്കുക. പിന്നീട് മുട്ട പൊട്ടിച്ച് ഇതിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടി ചേർത്തു കൊടുക്കുന്നു. ഇനി നന്നായി ഇത് ബീറ്റ് ചെയ്തെടുക്കുക. പിന്നീട് ഒരു പാൻ ചൂടാക്കി എടുക്കുക. പിന്നീട് ബ്രഡ് മുട്ട ബീറ്റ് ചെയ്ത് വച്ചതിൽ മുക്കിയ ശേഷം പാനിൽ വെച്ചു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *