ഓർമ്മക്കുറവ് പ്രശ്നങ്ങൾ വളരെ വേഗത്തിൽ മാറ്റിയെടുക്കാം..!! വൈറ്റമിന് b12 കുറവ് സംഭവിക്കുന്നത്…| Vitamin B12 deficiency

ശരീര വളർച്ചയ്ക്ക് സുപ്രധാനമായ ഒരു പോഷകമാണ് വൈറ്റമിൻ ബി 12. ഭക്ഷണങ്ങളിൽ ചെറിയ അളവിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ ഒരു കൂട്ടമാണ് വൈറ്റമിൻസ്. ഇത് ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ നമുക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ബി ഗ്രൂപ്പ് വൈറ്റമിനുകളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ b12. വൈറ്റമിൻ b12 കുറഞ്ഞാൽ നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്.

അവ ഏതെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് സെൽ ഉൽ പാദനത്തിന് രക്ത രൂപീകരണത്തിനും ആവശ്യമായ ഒരു പോഷകമാണ്. ഇത് അനീമിയ ക്ഷീണം കൈകളിലും കാൽക്കളിലും ഉണ്ടാകുന്ന മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുന്നു. Dna രൂപീകരണത്തിനും ഇത് സഹായിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വൈറ്റമിൻ ബി 12 അഭാവം. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബീ12 സ്വാഭാവികമായി ഉത്പാദിപ്പിക്കില്ല.

വിവിധതരം ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് ഇത് ക്രമപ്പെടുന്നത്. കോബാലമിൻ എന്നറിയപ്പെടുന്ന വൈറ്റമിൻ b12 ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡീ പ്രവർത്തനത്തിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൈറ്റമിൻ b12 അളവിൽ കുറവുണ്ടാകുന്നത് ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ ആരോഗ്യത്തെ കൂടി വഷളാക്കുന്നുണ്ട്.

വൈറ്റമിൻ ബീ 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് നാവിന്റെ ഘടനയിൽ വരുന്ന മാറ്റം. ഇതിന്റെ മുകളിൽ ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ രുചിയുടെ വ്യത്യാസം ഉണ്ടാക്കാനും നാവ്‌ വീർക്കാനും കാരണമാകുന്നു. മൗത്ത് അൾസർ വയ്ക്കകത്തു പുകച്ചിൽ എന്നിവയും വൈറ്റമിൻ b12 കുറവിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *