പപ്പായ കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പപ്പായ പഴുത്തതും മെഴുക്കുപുരട്ടിയും തയ്യാറാക്കുന്നവർ ആയിരിക്കും ഇന്ന് വ്യത്യസ്തമായ രീതിയിൽ പപ്പായ മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ. വീട്ടിൽ തന്നെ പരിസരപ്രദേശങ്ങളിൽ ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ഒരു പച്ചക്കറിയായി പഴമായി കാണാവുന്ന ഒന്നാണ് പപ്പായ. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
മെഴുക്കു പുരട്ടി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആവശ്യമായത് പപ്പായ ഒരെണ്ണം, കടുക് ഒരു ടീസ്പൂൺ, മുളകുപൊടി 2 ടേബിൾ സ്പൂൺ, മഞ്ഞൾപൊടി ഉള്ളി കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ വെള്ളം ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. പപായകട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് എടുക്കുക.
പപ്പായ വേവാൻ ആവശ്യത്തിന് വെള്ളം ചേർത്ത് ശേഷം വേവിച്ചു എടുക്കാം. ഉള്ളി ചതച്ച് എടുക്കുക. ചീനിച്ചട്ടി എടുത്ത ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് ഇതിലേക്ക് കടുക് ചേർക്കുക. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന ഉള്ളി ചേർക്കുക. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി.
ചേർത്ത് കൊടുക്കുക. ഇനി നമുക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. ഇതും കൂടി നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പപ്പായ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാ വീട്ടിലും വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.