ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമുക്കറിയാം നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് ചെറുനാരങ്ങ. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് നാരങ്ങയിൽ അടങ്ങിയിട്ടുള്ളത്. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നന്നായി പഴുത്ത ചെറുനാരങ്ങ എടുക്കുക. ആദ്യം നാരങ്ങ നന്നായി കഴുകിയശേഷം നാലായി മുറിച്ചെടുക്കുക.
പിന്നീട് ഇതിന്റെ കുരു മുഴുവൻ കളഞ്ഞെടുക്കുക. പിന്നീട് ഇത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് നേരെ ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. ഇത് ചെറുതായി ഒന്ന് വേവിച്ചെടുക്കുക. അതിനുമുമ്പ് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി കുറച്ചു മഞ്ഞൾപൊടി കുറച്ച് കായപ്പൊടി ആവശ്യത്തിന് ഉപ്പ് മുക്കാൽ ഗ്ലാസ് വെള്ളവും ഒഴിച്ച് കുക്കറിൽ അഞ്ചു വിസിൽ എടുക്കുക. ഇത് നന്നായി വേവിച്ചെടുക്കുക.
പിന്നീട് നാരങ്ങ മാത്രം എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി പേസ്റ്റ് പോലെ അടിച്ചെടുക്കുക. പിന്നീട് ഒരു റെസിപ്പി എടുക്കുക. നാരങ്ങ വേവിക്കുന്ന വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ചെറിയ കപ്പ് പഞ്ചസാര ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് മിക്സിയിൽ അടിച്ചു വെച്ച പേസ്റ്റ് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം ഇത് സ്റ്റവില്ലേക്ക് വെച്ചു കൊടുക്കുക.
പിന്നീട് ഇതിലേക്ക് കുറച്ചു വിനാഗിരി ചേർത്തുകൊടുത്ത നന്നായി മിക്സ് ചെയ്യുക. വെള്ളം നന്നായി തിക്കായി വരുന്നതാണ്. ഇതിലേക്ക് കടുക് പൊട്ടിച്ചിടാം. ഇതിലേക്ക് കടുക് കുറച്ചു ഉലുവ കറിവേപ്പില വറ്റൽമുളക് എന്നിവയെല്ലാം മൂപ്പിച്ചെടുക്കുക. നാരങ്ങ ഉപയോഗിച്ച് തയ്യാറാക്കാവുന്ന കിടിലൻ ചട്നി ആണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.