ബ്രേക്ഫാസ്റ്റിന് വ്യത്യസ്തമായ ചില വിഭവങ്ങൾ തയ്യാറാക്കാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് രണ്ടു റെസിപ്പി ആണ്. ഒരു ബ്രേക്ക് ഫാസ്റ്റ് കോമ്പോ ആണ് ഇത്. ഓട്ടട അതുപോലെതന്നെ വെള്ളക്കടല റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രണ്ടും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.
ആദ്യം തന്നെ കടലയും പച്ചരിയും തലേദിവസം രാത്രി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ആദ്യം തന്നെ കടലക്കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുക്കറിലേക്ക് കടല നന്നായി കഴുകിയശേഷം ഇട്ടുകൊടുക്കുക. പിന്നീട് കൂടെ രണ്ട് സവോള ഒരു ഉരുളക്കിഴങ്ങ് ഒരു തക്കാളി കുറച്ച് വെളുത്തുള്ളി പച്ചമുളക് എന്നിവയാണ് എടുത്തിട്ടുള്ളത്. സവാള ചെറുതായി അരിയുന്ന ആവശ്യമില്ല.
ചെറിയ കഷ്ണങ്ങളാക്കി കുക്കറിൽ ഇട്ട് കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഒന്നേകാൽ കപ്പ് വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് മൂന്നു നാലു വിസിൽ അടിച്ചെടുക്കുക. ഈ സമയം നമുക്ക് ഓട്ടട ഉണ്ടാക്കാം. പച്ചരി നന്നായി കഴുകിയശേഷം വാർത്ത് എടുക്കുക. പിന്നീട് നന്നായി അരച്ചെടുക്കുക. 2 കപ്പ് പച്ചരി യിലേക്ക് അരയ്ക്കുമ്പോൾ അരിപ്പൊടി ഒരു കപ്പ് ചേർക്കേണ്ടതാണ്.
മുക്കാൽ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. നല്ല രീതിയിൽ പേസ്റ്റ് ആയി അരച്ചെടുക്കുക. പിന്നീട് ഒരു കപ്പ് നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്തു എടുക്കുക. മിക്സ് ചെയ്ത ശേഷം ലേശം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് പത്തിരി ചട്ടിയിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.