ഒരു കിടിലൻ മീൻ കറി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിന് ഇവിടെ ആവശ്യമുള്ളത് ഒരു കിലോ മീനാണ്. ഇത് മീഡിയം കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുടംപുളിയാണ്. അതിനെ ഇതിലേക്ക് മീഡിയം അഞ്ചു പീസ്സ് കുടംപുളി എടുക്കുക. ഇതുകൂടാതെ ഇഞ്ചി വെളുത്തുള്ളി ചുവന്നുള്ളി എന്നിവ ഇതിലേക്ക് ആവശ്യമാണ്. അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി.
രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി. മൂന്ന് ടേബിൾസ്പൂൺ മുളക് പൊടി. ഈ മുളക് പൊടി കറിക്ക് നല്ല നിറം ലഭിക്കാൻ സഹായിക്കുന്ന ഒന്നാണ്. കറിക്ക് നല്ല എരിവ് വേണമെങ്കിൽ ഇതിന്റെ കൂടെ സാധാരണ നല്ല എരിവുള്ള മുളക് മിസ് ചെയ്യാവുന്നതാണ്. ആദ്യം തന്നെ മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ കുറച്ചു വെള്ളം ഒഴിച്ചു മിക്സ് ചെയ്ത് എടുക്കുക. ഇങ്ങനെ മസാല പൊടികളെല്ലാം മിസ് ചെയ്ത ശേഷം കറിയിൽ.
ചേർക്കുകയാണെങ്കിൽ ഇത് പെട്ടെന്ന് കരിഞ്ഞു പോകില്ല. മൺചട്ടി ചൂടാക്കിയ ശേഷം ഇതിലേക്ക് രണ്ടു നുള്ള് ഉലുവ ചേർക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കാം. വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നന്നായി മൊരിച്ചെടുക്കുക. പിന്നീട് മിസ്സ് ചെയ്തു വച്ചിരിക്കുന്ന മസാല പൊടി ചേർത്ത് കൊടുക്കുക. പിന്നീട് മസാല പൊടി നന്നായി മൊരിയിച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് കുടംപുളി കുതിർത്തു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് മീൻ ചേർത്ത് കഴിഞ്ഞാൽ വെള്ളം വേണമെങ്കിൽ ആവശ്യത്തിന് ചേർത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. കറി നന്നായി തിളച്ച ശേഷം ഇതിലേക്ക് മീൻ ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.