മീൻ ഇല്ലാതെ തന്നെ കിടിലൻ രുചിയിൽ മീൻ കറി..!!

ഇന്ന് നമുക്ക് മീനില്ലാതെ തന്നെ ഒരു മീൻ കറി തയ്യാറാക്കിയാലോ. എളുപ്പത്തിൽ തന്നെ വീട്ടിലുള്ള തക്കാളി ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാൻ 3 തക്കാളി ഒരു സവോള രണ്ട് പച്ചമുളക് രണ്ടു പീസ് കുടംപുളി ചെറിയ കഷണം ഇഞ്ചി ചതച്ചത്, കറിവേപ്പില, മല്ലി പൊടി ഒന്നര ടീസ്പൂൺ, മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ, അര ടീസ്പൂൺ മഞ്ഞൾപൊടി, 10 ഉലുവ വെളിച്ചെണ്ണ വെള്ളം ഇതിന് ആവശ്യമായ ഇൻഗ്രീഡിയൻസ്.

ആദ്യം തന്നെ സ്റ്റവിൽ ചട്ടി വെക്കുക. ചട്ടി ചൂടായ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഇഞ്ചി ചേർത്ത് കൊടുക്കുക. വാടി വരുമ്പോൾ ഇതിലേക്ക് പച്ചമുളക് ചേർത്തു കൊടുക്കുക. പിന്നീട് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക.

ഇത് വാടി വരുമ്പോൾ ഇതിലേക്ക് നമുക്ക് കറിവേപ്പില ചേർക്കുക. ഇതിലേക്ക് തക്കാളി കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. രണ്ടു പീസ് കുടംപുളി ചേർത്ത് കൊടുക്കുക. ഇത് പുളിക്ക് അനുസരിച്ചാണ് ചേർത്ത് കൊടുക്കാൻ.

പിന്നീട് മിക്സിയുടെ ജാറിലേക്ക് നാളികേരം ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടി കുറച്ചു വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. തക്കാളി നന്നായി ഇതിലേക്ക് നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഗ്രെവിക്ക് അനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കാം. ഒരു പിഞ്ച് ഉലുവപ്പൊടി ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *