ഗോതമ്പുപൊടിയിൽ ഒരു ഹെൽത്തി ആയ ബ്രേക്ഫാസ്റ്റ് ആയലോ..!!

അടുക്കളയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഗോതമ്പുപൊടിയും സവാളയും വീട്ടിലുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്ത് ബ്രേക്ഫാസ്റ്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ആയി മാത്രമല്ല ഈവനിംഗ് സ്നാക്സ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഇതിലേക്ക് സവാള ഉപയോഗിച്ചു മസാല തയ്യാറാക്കി എടുക്കേണ്ടതാണ്.

ഇതിനായി ഒരു പാൻ ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 സവോള അരിഞ്ഞത് ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് അര ടേബിൾ സ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് മസാല പൊടി ചേർത്ത് കൊടുക്കുക.

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി കുരുമുളകുപൊടി മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് നന്നായി വരട്ടിയെടുക്കുക. ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് വെള്ളം നന്നായി വറ്റിച്ചെടുക്കണം. ബ്രേക്ഫാസ്റ്റ് ഉള്ള മസാല ശരിയായി. പിന്നീട് ഇതിലേക്ക് മാവ് കുഴച്ച് എടുക്കാം. ഒന്നര കപ്പ് ഗോതമ്പ് പൊടി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

കുറച്ചു വെള്ളം ചേർത്ത് നന്നായി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ നല്ല സോഫ്റ്റായ കുഴച്ചെടുക്കുക. നല്ല ചൂടുള്ള വെള്ളം ഉപയോഗിച്ചാണ് ഇത് കുഴച്ച് എടുക്കേണ്ടത്. ഇനി ഇത് ചെറിയ ഉരുളകളാക്കി മാറ്റുക. പിന്നീട് ഇതൊന്നു പരത്തിയെടുക്കുക. പിന്നീട് ഉള്ളി മസാല ഇതിൽ ഫിൽ ചെയ്തുകൊടുക്കുക. പിന്നീട് ഇത് ആവി കയറ്റി എടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെൽത്തിയായ ഫുഡ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *