ഇനി മത്തി വാങ്ങി കറി വയ്ക്കുമ്പോൾ ഈ രീതിയിൽ ചെയ്താലോ..!! വീട്ടിൽ ഇടയ്ക്കിടെ വാങ്ങുന്ന ഒരു മത്സ്യമായിരിക്കും മത്തി. എന്നാൽ ഇനി മത്തി വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ. ആദ്യം തന്നെ മത്തി വൃത്തിയാക്കി കഴുകി എടുക്കുക. ഇത് രണ്ടുമൂന്നു പീസ് ആയി കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഒരു മൺചട്ടി എടുത്ത് അടുപ്പത്ത് വയ്ക്കുക.
ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇത് നല്ലപോലെ ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ ഇട്ടുകൊടുക്കുക. ഇത് നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് കൂടി ഇട്ട് കൊടുത്തശേഷം കൂട്ടിച്ചേർക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില കൂടി ചേർക്കുക. കറിവേപ്പില വാടി വരുമ്പോൾ ഇഞ്ചി നീളത്തിൽ അരിഞ്ഞതും രണ്ടു കുടം വെളുത്തുള്ളി തൊലി കളഞ്ഞതും ചേർത്ത് കൊടുക്കാവുന്നതാണ്.
പിന്നീട് ഇത് വഴറ്റിയെടുക്കുക. ഇഞ്ചിയുടെയും അതുപോലെതന്നെ വെളുത്തുള്ളിയുടെയും ഒരു പച്ച ഫ്ലാവർ ഉണ്ട്. ഇത് വാടി വരുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം. മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കാശ്മീരി മുളകുപൊടി മൂന്ന് ടേബിൾ സ്പൂൺ. രണ്ട് ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്തു നന്നായി ഇളക്കിയെടുക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കാം.
പിന്നീട് ഇതിലേക്ക് നാല് പച്ചമുളക് നടു കീറിയത് ചേർത്ത് കൊടുക്കുക ഇത് നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് കട്ട് ചെയ്ത് മീൻ മുഴുവൻ ഇട്ടു കൊടുക്കാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മീൻ കറിയാണ് ഇത്. ഇനി ഇതുമാത്രം മതി ഒരു പ്ലേറ്റ് ചോറ് വൈറ്റിലാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips