ചെമ്മീൻ കറി ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ.ഇതാരും ഒരു കാരണവശാലും കാണാതിരിക്കരുതേ.

നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു മീനാണ് ചെമ്മീൻ. വലിപ്പത്തിൽ വളരെ ചെറുതാണെങ്കിലും രുചിയിൽ മുൻപന്തിയിൽ തന്നെയാണ് ഇത് നിൽക്കുന്നത്. കുടംപുളിയിട്ടു വെച്ചാ ചെമ്മീൻ കറി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. അത്തരത്തിൽ കുടംപുളിയിട്ടു വെച്ച ചെമ്മീൻ കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. സൂപ്പർ ടേസ്റ്റ് ഉള്ള ഒരു മീൻ കറി തന്നെയാണ് ഇത്. ഈ ചെമ്മീൻ കറി തയ്യാറാക്കുന്നതിന് വേണ്ടി.

ഏറ്റവും ആദ്യം ചെമ്മീൻ നല്ലവണ്ണം ക്ലീൻ ചെയ്ത വൃത്തിയായി കഴുകി മാറ്റിവയ്ക്കുകയാണ് ചെയ്യേണ്ടത്. ഏതൊരു മീൻ കറി ആയാലും മീൻ ചട്ടിയിൽ വെച്ചിട്ട് കഴിക്കുന്നതാണ് ഏറെ രുചികരം. അതിനാൽ തന്നെ ഒരു ചട്ടി അടുപ്പത്തുവച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ചുവന്നുള്ളി ഇഞ്ചി വെളുത്തുള്ളി വേപ്പില എന്നിവ അരിഞ്ഞു ചേർക്കേണ്ടതാണ്.

ഇത് നല്ലവണ്ണം പിന്നീട് മൂപ്പിച്ച് എടുക്കേണ്ടതാണ്. ഇത് മൂത്തു വരുമ്പോൾ ഇതിലേക്ക് പൊടികൾ ഇട്ടുകൊടുക്കാവുന്നതാണ്. മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ആവശ്യത്തിന് ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. മുളകുപൊടി ഇടുമ്പോൾ കാശ്മീരി മുളകുപൊടി ഇടാൻ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ മീൻ കറിക്ക് നല്ല റെഡ് കളർ ലഭിക്കുകയുള്ളൂ. പിന്നീട് ഇത് മൂക്കുമ്പോൾ ഇതിലേക്ക് വെള്ളത്തിൽ.

കുതിർത്തു വച്ചിരിക്കുന്ന കുടംപുളി വെള്ളത്തോട് കൂടി ഒഴിച്ചുകൊടുക്കേണ്ടതാണ്. പിന്നീട് ഇത് തിളക്കുന്നതിനു വേണ്ടി മൂടി വെക്കേണ്ടതാണ്. രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോഴേക്കും ഇതിന് നല്ലവണ്ണം തിള വരും. അത്തരത്തിൽ തിളക്കുമ്പോൾ മൂടിയെടുത്ത് മാറ്റി അതിലേക്ക് അല്പം കുരുമുളകുപൊടിയും അല്പം ഉലുവപ്പൊടിയും ചേർത്ത് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.