ഈ രീതിയിൽ ബീഫ് ഫ്രൈ തയ്യാറാക്കിയിട്ടുണ്ടോ..!! ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കാം… വായിൽ വെള്ളമൂറും

ബീഫ് ഫ്രൈ കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് ഇവിടെ പറയുന്ന ഈ രീതിയിൽ ബീഫ് ഫ്രൈ കഴിച്ചു കഴിഞ്ഞൽ പിന്നീട് വീണ്ടും ഇത് കഴിക്കാൻ തോന്നും. ആദ്യം തന്നെ നല്ല രീതിയിൽ കട്ട് ചെയ്തു ബീഫ് കഴുകിയെടുക്കുക. പിന്നീട് ഒരു പാൻ എടുത്ത ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് അത്യാവശ്യ വലിപ്പം മുള്ള ഒരു കഷണം ഇഞ്ചി കട്ട് ചെയ്ത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ 10 12 വെളുത്തുള്ളി തൊലി കളഞ്ഞത്.

ഒരു 15 ചെറിയ ഉള്ളി കൂടി ചേർത്തു കൊടുത്തത് ഇത് വഴറ്റിയെടുക്കുക. ഇട്ട് കൊടുത്തിരിക്കുന്ന ചെറിയ ഉള്ളിയുടെ നിറം ചെറുതായി മാറി വരും ഈ സമയം ഇതിലേക്ക് നല്ല എരിവുള്ള വറ്റൽ മുളകു ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ മൂന്ന് തണ്ട് കറിവേപ്പിലയും ഒരു ടേബിൾ സ്പൂൺ പെരുംജീരകം ഒന്നര ടേബിൾസ്പൂൺ കുരുമുളക് ഇട്ടു കൊടുത്ത് ഇതു വാർത്തടുക്കുക. ആ പെരുംജീരകത്തിന്റെ നിറം ഡാർക്ക് ആയി വരുന്നതാണ്. ഈ സമയത്ത് ഇതിലേക്ക് കുറച്ചു പൊടികൾ ചേർത്ത് കൊടുക്കുക. ആര് തന്നെ ചേർത്ത് കൊടുക്കേണ്ടത് നല്ല എരിവുള്ള മുളകുപൊടി ആണ്. ഇത് ഒന്നര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക.

ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി ഇട്ടു കൊടുത്തു. മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഒരു രണ്ടു മൂന്നു മിനിറ്റ് മാത്രം ചെറിയ തീയിലിട്ട് ഇളക്കി കൊടുത്താൽ കൊതി മൂത്തു വരുന്നതാണ്. പിന്നീട് ഇത് തണുത്ത ശേഷം മിക്സിയുടെ ജാറിൽ ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരുപാട് വെള്ളം ചേർക്കരുത്. പിന്നീട് നേരത്തെ കഴുകി മാറ്റി വച്ചിരിക്കുന്ന ബീഫ് മുഴുവൻ കുക്കറിലേക്ക് ഇട്ടുകൊടുത്തു. പിന്നീട് ആവശ്യത്തിന് നാളികേര കൊത്തു ചേർത്തു കൊടുക്കുക.

അത്യാവശ്യ വലിപ്പമുള്ള സവാള അരിഞ്ഞത് കറിവേപ്പില ചേർത്തു കൊടുക്കുക. പിന്നീട് അരച്ചു വച്ചിരിക്കുന്ന മസാല കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം. മിക്സിയുടെ ജാർ കഴുക്കി വെള്ളം കൂടി കുറച്ച് ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി ഇളക്കിയെടുക്കുക. പിന്നീട് അടച്ചുവെച്ച് വേവിക്കാവുന്നതാണ്. ഇത് ഒരു പാനിലേക്ക് ഒഴിച്ച് കൊടുക്കുന്നു. പിന്നീട് നല്ലതുപോലെ വറ്റിച്ചെടുക്കുക. പിന്നീട് മസാല ബീഫ് ഫ്രൈ എങ്ങനെ ആക്കിയെടുക്കാം എന്ന് നോക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Lillys Natural Tips

Leave a Reply

Your email address will not be published. Required fields are marked *