കിടിലൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലതരത്തിലുള്ള ബ്രേക്ഫാസ്റ്റ് റെസിപ്പികളും നാം കണ്ടിട്ടുള്ളതാണ്. ഇത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇത്. തലേന്ന് ബാക്കി വന്ന ചോറ് മുട്ട ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് ഇത്. ചോറ് കൊണ്ട് ആണ് തയ്യാറാക്കിയത് എന്ന് മനസ്സിലാക്കാൻ പോലും സാധിക്കാത്ത രീതിയിൽ ആണ് ഇത് തയ്യാറാക്കുന്നത്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ഒരു കപ്പ് ചോറ് ആദ്യം എടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. ഇപ്പോൾ ചോറും മുട്ടയും ഡയറക്റ്റ് മിക്സിയുടെ ജാറ ലേക്ക് ഇട്ട് കൊടുത്താൽ മതി.
പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മൈദ ചേർക്കുക. നന്നായി മിക്സ് ചെയ്തു എടുക്കുക. കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. ഇതു കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് എരിവിന് ആവശ്യത്തിന് പച്ചമുളക് ചേർത്ത് കൊടുക്കുക. സവാള കട്ട് ചെയ്തു ചേർക്കുക.
കറിവേപ്പില കട്ട് ചെയ്ത് ചേർക്കുക. കുറച്ച് ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്ത ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ കരിഞ്ചീരകം ചേർത്തു കൊടുക്കാം. പറ്റുമെങ്കിൽ ചെറിയ ജീരകം ചേർത്താൽ മതി. പിന്നെ ഇത് ചുട്ടു എടുക്കാവുന്നതാണ്. പാൻ ചൂടായശേഷം ഓരോ തവി ഒഴിച്ച് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കുന്ന ഒരു മോണിങ് ബ്രേക്ക്ഫാസ്റ്റ് ആണ് ഇത്. കറികൾ ഇല്ലാതെ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.