പ്രതീക്ഷിക്കാത്ത സമയത്ത് ആയിരിക്കും ചില ദുരന്തങ്ങൾ അല്ലെങ്കിൽ പ്രതിസന്ധികൾ നമ്മുടെ മുന്നിലെത്തുന്നത്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പകച്ചു പോകാറുണ്ട്. എന്നാൽ ഈ അവസ്ഥയിലും മനോധൈര്യം വീണ്ടെടുക്കുന്ന ചിലരുണ്ട്. അത്തരത്തിൽ ഒന്നാണ് ഇവിടെ കാണാൻ കഴിയുക. ഇത്തരം സന്ദർഭങ്ങളിലും ആത്മനിയന്ത്രണം കൈവിടാതെ അതിനെ നേരിടുന്നത് ഒരു കട്ട ഹീറോയിസം തന്നെയാണ്.
അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയത്. പക്ഷി ഫ്ലൈറ്റിൽ വന്നിടിച്ചു തീപിടിച്ചു. എന്നാലും ധൈര്യം വീണ്ടെടുത്ത് സംയോജിതമായ ഇടപെടലിലൂടെ 185 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇരിക്കുകയാണ് ഒരു വനിതാ പൈലറ്റ്. സ്പൈസ് ജെറ്റ് ലെ വനിത പൈലറ്റ് മോണിക്ക ഗന ആണ് ധീരമായി യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.
View this post on Instagram
പക്ഷി വന്ന് വിമാനത്തിൽ ഇടിച്ചിട്ടു അപകടത്തിൽ പെട്ടിട്ടും മനോധൈര്യം വീണ്ടെടുത്തു നിയന്ത്രണം കൈവിടാതെ ആണ് മോണിക്കയും ഫസ്റ്റ് ഓഫീസറായ ബൽപ്രീത് സിംഗ് ബാറ്റിയയും യാത്രക്കാരെ രക്ഷിച്ചത്. പാട്നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. തുടർന്ന് ഇടതു ചിറകിൽ പക്ഷി ഇടിക്കുകയായിരുന്നു.
പിന്നീട് അഗ്നി ബാധ ഉണ്ടായതിനെതുടർന്ന് ഫ്ലൈറ്റ് നില തിറക്കുകയായിരുന്നു. അവർ തങ്ങളുടെ അഭിമാനം എന്നാണ് സ്പൈസ് ജെറ്റ് ഔദ്യോഗിക ആയി അറിയിച്ചത്. സ്പൈസ് ജെറ്റ് ഓപ്പറേഷൻ തലവൻ ഗുരു ചരൻ അറോറയും പൈലറ്റിനെ പ്രകീർത്തിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 10 ന് പാട്ന വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ് 737 ആണ് അപകടത്തിൽപ്പെട്ടത്.