മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു പഴമാണ് ഏത്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇത് ഞങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യപരമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു പഴം കൂടിയാണ് ഇത്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മൂന്ന് തരം കാർബോഹൈഡ്രേറ്റുകൾ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ്. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞുനിൽക്കുന്നതും. അതുപോലെതന്നെ ഇരുമ്പ് സത്ത് ധാരാളമുള്ളതും. നാരിന്റെ അംശവും പൊട്ടാസ്യം കൂടുതലുള്ളതുമാണ്.
അതുകൊണ്ടുതന്നെ ഉയർന്ന ഊർജ്ജം പ്രധാനം ചെയ്യുന്ന പഴം കൂടിയാണ് ഇത്. രണ്ടു പഴം ഒന്നര മണിക്കൂർ സമയത്തേക്കുള്ള ആയാസകരമായ ജോലിക്ക് ഉള്ള ഇന്ദനം പ്രധാനം ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ കായക വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് ഈ പഴം വളരെ കൂടുതലായി കൊടുക്കുന്നത്. ഇതിൽ പ്രകൃതിദത്തമായ മൂന്ന് തരം പഞ്ചസാരകൾ അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ് സൂക്രോസ് ഫ്രാക്ടസ് ഉയർന്ന കലോറിലുള്ള പഴമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ.
സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യമുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം പുഴുങ്ങിയത് അല്ലാതെയോ കഴിക്കാവുന്നതാണ്. എന്നാൽ പ്രമേഹരോഗികൾ ഈ പഴം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഇത് കാരണമാകുന്നു. ഏത്തപ്പഴത്തിലും അതുപോലെതന്നെ മറ്റു പഴങ്ങളിലും കൊളസ്ട്രോൾ ഒട്ടും തന്നെ ഇല്ലാത്ത ഒന്നാണ്.
അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ രോഗികൾ പോലും ഏത്തപ്പഴവും മറ്റു വാഴപ്പഴങ്ങളും ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ പോലും വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ പഴം ഒഴിവാക്കുന്നത് ആണ് നല്ലത്. കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ല എങ്കിലും ഇതിലെ അനജം കൊഴുപ്പായി മാറ്റാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹ രോഗികൾ ഇത് ഉപയോഗിക്കുകയാണ് എങ്കിൽ പുഴുങ്ങാത്തത് കഴിക്കുകയാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.