മുറങ കറി തയ്യാറാക്കുന്ന വരാണ് എല്ലാവരും. കൂടുതൽ പരിപ്പും ചേർത്ത് ആണ് ഇത് തയ്യാറാക്കുന്നത്. അതിന് ആദ്യം തന്നെ ആവശ്യമുള്ളത് അരപ്പ് തയ്യാറാക്കുകയാണ്. അതിന് മിക്സിയുടെ ചെറിയ ജാർ എടുക്കുക ഇതിലേക്ക് ഒരു നാലു വറ്റൽ മുളക്. ഇതിൽ ചെറിയ ഉള്ളി മാത്രമാണ് ചേർക്കേണ്ടത്. ഒരു കാരണവശാലും സവാള ചേർക്കരുത്. 10 12 ചെറിയ ഉള്ളി നന്നാക്കിയത് ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് രണ്ട് ടീസ്പൂൺ മുഴുവൻ മല്ലി ചേർത്ത് കൊടുക്കുക.
പിന്നീട് അതിലേക്ക് അര ടീസ്പൂൺ കുരുമുളക് ചേർത്ത് കൊടുക്കുക. അതിന്റെ കൂടെ തന്നെ അര ടീസ്പൂൺ നല്ല ജീരകം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. വെളുത്തുള്ളി ചെറുത് ആണെങ്കിൽ മൂന്നോ നാലോ ചേർത്തുകൊടുക്കാം. വലിയത് ആണെങ്കിൽ രണ്ട് അലിയാണ് ചേർത്തു കൊടുക്കേണ്ടത്. ഇത് നന്നായി ചതച്ച് എടുക്കുക.
വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. പിന്നീട് കറി എളുപ്പത്തിൽ തയ്യാറാക്കാം. കറി ശരിയാവാൻ ആയി മൺചട്ടി ആണ് എടുത്തിരിക്കുന്നത്. ആ മൺ ചട്ടിയിലേക്ക് അരച്ച അരപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഒന്നേകാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് മഞ്ഞൾപ്പൊടി അര ടീസ്പൂൺ. ആവശ്യത്തിന് കല്ലുപ്പ്. ഇത്രയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
സാധാരണ പാലക്കാട് ജില്ലയിൽ പ്രസവശേഷം പെൺകുട്ടികൾക്ക് കൊടുക്കുന്ന മരുന്നായി ആണ് ഇത് ഉപയോഗിക്കുന്നത്. പ്രസവശേഷം വയറു ചുരുങ്ങാൻ വയറു ഉണങ്ങാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇത് തിളച്ചു വരുന്ന സമയത്ത്. മുറങ്യില ചേർത്തുകൊടുക്കാം. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.