സസ്യജാലങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ല എങ്കിലും ഇതിന്റെ ഗുണങ്ങൾ പലപ്പോഴും ഞെട്ടിക്കുന്ന താണ്. പണ്ടുകാലങ്ങളിൽ പലരും ഇത്തരം സസ്യങ്ങൾ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവ് മാറിയ ജീവിതശൈലി എന്നിവയെല്ലാം ഇത്തരം സസ്യങ്ങളെ പൂർണ്ണമായും മറക്കാൻ കാരണമായി. അത്തരത്തിൽ നമുക്ക് നഷ്ടമാക്കിയ ഔഷധച്ചെടികളുടെ കൂട്ടത്തിൽ കാണുന്ന ഒന്നാണ് മുക്കുറ്റി.
മുറ്റത്തും തൊടിയിലും നിറയെ കാണുന്ന ഈ ചെടിയുടെ വിശേഷങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ദശപുഷ്പങ്ങളിൽ പെടുന്ന ഔഷധസസ്യമാണ് മുക്കൂറ്റി. മരുന്ന് നിർമാണ യൂണിറ്റുകളാണ് മുക്കൂറ്റി വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. തൊട്ടാവാടിയുടെ അത്ര വേഗത്തിൽ അല്ല എങ്കിലും. തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവവും മുക്കുറ്റി യിൽ ഉണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വരുന്നത് മുക്കുറ്റിയെ കുറിച്ചും അതിന്റെ ആരോഗ്യഗുണങ്ങൾ കുറിച്ചും ആണ്. ചെറിയ മഞ്ഞപ്പൂക്കൾ ഉള്ള ഈ സസ്യം സ്ത്രീകൾക്ക് വളരെ പ്രധാനമാണ് എന്ന് വേണം പറയാൻ. ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റി. മുക്കുറ്റി സ്ത്രീകൾ തലയിൽ ചൂടിയാൽ ഭർത്താവിനെ നല്ലത് പുത്ര ലഭ്യത തുടങ്ങിയ പല വിശ്വാസങ്ങളുമുണ്ട്. ആയുർവേദ പ്രകാരം ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങൾ മാറ്റിയെടുക്കാൻ.
ഏറെ ഗുണകരമായ ഒന്നു കൂടിയാണ് ഇത്. ആയുർവേദ പ്രകാരം ഈ മൂന്നു ദോഷങ്ങൾ ആണ് ശരീരത്തിൽ അസുഖങ്ങൾക്ക് കാരണമാകുന്നത്. ഇത് ബാലൻസ് ചെയ്യാൻ ശരീരത്തിന് സാധിക്കുമ്പോൾ അസുഖങ്ങൾ ഒഴിയുകയും ചെയ്യും. ശരീരത്തിന് ചൂടു കൂടുമ്പോൾ വയറിന് അസ്വസ്ഥത ഉൾപ്പെടെ പല പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. നല്ല ഒരു വിഷ സംഹാരി കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.