ഇന്നത്തെ റെസിപ്പി എന്നു പറയുന്നത് ബ്രേക്ക് ഫസ്റ്റിനും ഡിന്നറിനും ഒരുപോലെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. നോൺ വെജ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. പുട്ട് മുട്ടയും ചിക്കനും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചിക്കന് പകരം മട്ടൻ ബീഫ് വേണമെങ്കിൽ ട്രൈ ചെയ്യാവുന്നതാണ്. നമുക്ക് ആവശ്യമുള്ളത് എന്തെല്ലാമാണ് എന്ന് നോക്കാം. രണ്ടു കഷണം പുട്ട് എടുക്കുക. അതിലേക്ക് ഒരു വലിയ സവോള, മൂന്ന് പച്ചമുളക്, രണ്ട് മുട്ട, ചിക്കൻ കറി എന്നിവയാണ് ആവശ്യമുള്ളത്.
സവാള ആദ്യം കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ പച്ചമുളക് കട്ട് ചെയ്ത് എടുക്കുക. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർക്കേണ്ട ആവശ്യമില്ല. പിന്നെ ഇതിലേക്ക് ആവശ്യമുള്ളത് കറിവേപ്പില ആണ്. പിന്നെ കുരുമുളകുപൊടിയാണ്. ആദ്യം സവോളയും പച്ചമുളകും കട്ട് ചെയ്ത് എടുത്തിട്ടുണ്ട്. പിന്നീട് ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. പാനിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക.
ഇതിന്റെ കൂടെ തന്നെ പച്ചമുളക് അതുപോലെതന്നെ കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഇത് നന്നായി വഴറ്റി എടുക്കുക. ചിക്കൻ കറിയിലും പുട്ടിലും ഉപ്പുണ്ട്. അതിനനുസരിച്ച് വേണം ഇതിൽ ഉപ്പു ചേർക്കാൻ. സവാള നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. മഞ്ഞൾപൊടി നന്നായി കുക്കായി വരുമ്പോൾ ഇതിലേക്ക് ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട ചേർത്തു കൊടുക്കുക.
ഇത് നന്നായി ഇളക്കി മിക്സ് ചെയ്ത് എടുക്കുക. ഇതിന്റെ കൂടെ തന്നെ എടുത്തിരിക്കുന്ന ചിക്കൻ കൂടി ചേർത്തു കൊടുക്കാം. അത് നന്നായി ഇളക്കി മിസ്സ് ചെയ്തു എടുക്കുക. ഇത് നന്നായി കുക്കായി വരുമ്പോൾ ഇതിലേക്ക് പൂട്ട് നന്നായി ചേർത്തു കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. പുട്ട് ബാക്കിയുണ്ട് കറി ബാക്കിയുണ്ട് എങ്കിൽ വളരെ എളുപ്പമാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.