നിരവധിപേര് അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അസിഡിറ്റി. അസിഡിറ്റി പ്രശ്നങ്ങൾ ഇത് ഉണ്ടാക്കുന്ന കാരണങ്ങളെക്കുറിച്ചും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും പ്രധാനമായി കാണാൻ കഴിയുക ചില ആളുകളിൽ നെഞ്ചരിച്ച പ്രശ്നങ്ങൾ കണ്ടുവരുന്നു എന്നതാണ്. അതുകൂടാതെ വയറിൽ പുകച്ചിൽ ഉണ്ടാകുന്നു. വയറുവേദന ഉണ്ടാകുന്നു. കൂടാതെ നാവിൽ കുരുക്കൾ പോലെ പുണ്ണ് വരുന്നു. അതുപോലെതന്നെ തൊണ്ടയിൽ എന്തോ തട്ടി നിൽക്കുന്ന പോലെ ഉള്ള തോന്നൽ ഉണ്ടാകുന്നു.
ഇതെല്ലാം തന്നെ അസിഡിറ്റിയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൃത്യമായി ജീവിതശൈലി ശ്രദ്ധിക്കുക എന്നതാണ് ആദ്യമായി പറയാനുള്ളത്. അതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എന്നു പറയുന്നത്. ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേളകൾ ഒരിക്കലും ആറുമണിക്കൂറിൽ കൂടുതൽ വൈകരുത് എന്നതാണ്. പല ആളുകളും ബ്രേക്ക് ഫാസ്റ്റ് കൃത്യമായി സമയത്ത് കഴിക്കുന്നില്ല എന്നതാണ് വാസ്തവം.
കൂടുതലും സ്കൂൾ കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിൽ പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. കൂടുതൽ സമയം ഭക്ഷണം കഴിക്കാതിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിൽ കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കാത്തത് അസിഡിറ്റി പോലുള്ള അവസ്ഥയ്ക്ക് കാരണമായി കാണും. രണ്ടാമത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് അമിതമായി മരുന്നുകളുടെ ഉപയോഗമാണ്.
ഒരു വേദന വരുമ്പോൾ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും അസുഖങ്ങൾ വരുമ്പോൾ സ്വയം മരുന്നു കഴിക്കുന്നത് അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക തന്നെയാണ് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് വെള്ളം ധാരാളമായി കുടിക്കുക എന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.