നല്ല സ്വാദുള്ള മീൻ വറുത്തത് കിട്ടിയാൽ നിങ്ങളാരും വിടില്ലല്ലോ. വളരെ ഇഷ്ടത്തോടെ തന്നെ ആരായാലും അത് അവസാനിപ്പിക്കും. അത്തരത്തിലുള്ള കിടിലൻ സ്പെഷ്യൽ മീൻ വറുത്തത് റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ചുട്ട മുളക് ഉള്ളിയുടെ മസാല ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുട്ടെടുത്ത അരച്ച് തയ്യാറാക്കുന്ന സ്പെഷ്യൽ മസാല ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രുചിയാണ് ഇതിന്. ഏത് മീൻ വെച്ചായാലും ഇത് ചെയ്യാവുന്നതാണ്. ഇവിടെ അയല ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രണ്ടു ആവശ്യമായാണ് ഈ മീനിലേക്ക് മസാല പുരട്ടുന്നത്.
ആദ്യത്തെ മസാല തയ്യാറാക്കാൻ ആവശ്യമുള്ളത് ആദ്യം തന്നെ ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി ഇട്ട് കൊടുക്കുക. പിന്നീട് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് രണ്ടുമൂന്ന് ടേബിൾസ്പൂൺ വെള്ളം കുടി മസാല നന്നായി മിക്സ് ചെയ്തെടുക്കുക. നാല് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തെടുക്കുക. എടുത്തു വച്ചിരിക്കുന്ന മീൻ കഷ്ണം ഇതിലേക്ക് നല്ലപോലെ മസാല പുരട്ടി കൊടുക്കുക. എല്ലാ ഭാഗത്തും നല്ല രീതിയിൽ തന്നെ മസാല പുരട്ടിയ ശേഷം ഇത് അടച്ചു വയ്ക്കുക. പിന്നീട് 10 15 മിനിറ്റ് വരെ ഈ രീതിയിൽ വെച്ചിരിക്കുന്നത് വളരെ നന്നായിരിക്കും. നല്ല വലിപ്പത്തിലുള്ള അയല ആയതുകൊണ്ട് ആണ് ഈ രീതിയിൽ വയ്ക്കുന്നത്.
ഇത് 15 മിനിറ്റ് വയ്ക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്ത് എടുക്കുക. അതിനുവേണ്ടി ഒരു പാൻ ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ഇല്ലെങ്കിൽ ഇഷ്ടമുള്ള എണ്ണ ഒഴിച്ചുകൊടുക്കാവുന്നതാണ്. ഒരു അഞ്ചാറ് ടേബിൾസ്പൂൺ ചേർക്കുക. ശേഷം മസാല പുരട്ടിയ മീൻ കഷണം എണ്ണയിലേക്ക് വെച്ചുകൊടുക്കുക. രണ്ടു പീസ് അയല ഇതുപോലെ വെച്ച് കൊടുക്കുക. ബൗളിൽ ഭാക്കിയിരിക്കുന്ന മുളകും മസാലയും മീനിന്റെ മുകളിലേക്ക് ഇതേ രീതിയിൽ തന്നെ തേച്ച് പിടിപ്പിച്ച് എടുക്കാവുന്നതാണ്. പിന്നീട് ഇത് ലോ ഫ്ലയിമിൽ ഇട്ടശേഷം വേണം ഇത് ഫ്രൈ ചെയ്തെടുക്കാൻ.
ഇത് ഫ്രൈയാകുന്ന സമയം കൊണ്ട് രണ്ടാമത്തെ മസാല തയ്യാറാക്കി എടുക്കുക. അതിനായി ആവശ്യമുള്ളത് 5 ചെറിയ ഉള്ളി ആണ്. പിന്നെ രണ്ട് വലിയ അല്ലി വെളുത്തുള്ളി ആവശ്യമാണ്. പിന്നീട് 3 വറ്റൽ മുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇതെല്ലാം തീയിൽ കാണിച്ചശേഷം ചുട്ടെടുക്കാവുന്നതാണ്. അതുപോലെതന്നെ വെളുത്തുള്ളിയും ചെറിയ ഉള്ളിയും ഇതേ രീതിയിൽ ചുട്ട് എടുക്കുക. പിന്നീട് ഇത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക ഇതിലേക്ക് വാളൻ പുളി കുതിർത്ത വെള്ളവും ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് രണ്ടാമത് മസാല പേസ്റ്റ് റെഡി ആയി കഴിഞ്ഞു. പിന്നീട് റെഡിയാക്കിയ മസാല മീനിന്റെ മുകളിലേക്ക് നന്നായി തേച്ചു കൊടുക്കുക. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപി ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.