മുളക് ചമ്മന്തി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചോറിന്റെ കൂടെ അല്ലെങ്കിൽ കഞ്ഞിയുടെ കൂടെ ദോശയുടെ കൂടെ അല്ലെങ്കിൽ ഇഡലിയുടെ കൂടെ കഴിക്കാൻ വളരെ ടേസ്റ്റ് ഉള്ള ഒന്നാണ്. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇതിനായി 175 ഗ്രാം ചുവന്നുള്ളിയാണ് എടുക്കുന്നത്. പിന്നീട് ആവശ്യമുള്ളത് ഉണക്കമുളക് ആണ്.
ഇത് എരുവിന് അനുസരിച്ച് ചേർത്തു കൊടുക്കാം. ഇതുപോലെത്തെ ഉണക്കമുളക് 28 എണ്ണം എടുത്തു കൊടുക്കാം. ചെറിയ ടൈപ്പ് ഉണക്കമുളക് എടുക്കാം. ഇത് എരിവിന് അനുസരിച്ച് ചേർത്തു കൊടുക്കാം. ചമ്മന്തിയിലേക്ക് വാളംപുളിയാണ് ആവശ്യമുള്ളത്. ഇതിലേക്ക് ഒരു ചെറുനാരങ്ങ വലിപ്പത്തിലുള്ള വാളൻപുളിയാണ് ആവശ്യപ്പെടുന്നത്. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് കറിവേപ്പിലയാണ്. പിന്നീട് ആവശ്യമുള്ളത് തേങ്ങയാണ്. ഇത് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് കൊടുക്കാവുന്നതാണ്.
ഇത് ചമ്മന്തിയിലേക്ക് ഒരുപാട് ചേർക്കരുത്. പിന്നീട് ചുവന്നുള്ളി വഴറ്റി എടുക്കാനായി ഇതിലേക്ക് വെളിച്ചെണ്ണ വേണം അതുപോലെതന്നെ ചമ്മന്തിയിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി വേണ്ടതാണ്. ഇത് എങ്ങനെ ചമ്മന്തി തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ചീനച്ചട്ടി നന്നായി ചൂടാക്കുക. ഇതിലേക്ക് നന്നായി വെളിച്ചണ്ണ ചേർത്തു കൊടുക്കുക.
ഇനി ചമ്മന്തി ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണ ഉണ്ടെങ്കിൽ വെളിച്ചെണ്ണയിൽ ഉണ്ടാക്കാവുന്നതാണ്. ഇതിലേക്ക് ഉണക്കമുളക് ഇട്ടു കൊടുത്ത ശേഷം മൊരിയിച്ചു എടുക്കുക. ഇനി ഇത് പെട്ടെന്ന് തന്നെ മൊരിഞ്ഞു കിട്ടുന്നതാണ്. പിന്നീട് ഇതിലേക്ക് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen