ഇതുപോലെ രസമുണ്ടാക്കി കഴിച്ചിട്ടുണ്ടോ… ഒരു പ്രാവശ്യം കഴിച്ചാൽ ഇത് ശീലമാക്കും…

ഇന്ന് നമുക്ക് ഒരു കിടിലം രസം ഉണ്ടാക്കിയാലോ. സാധാരണ നമ്മൾ ഉണ്ടാക്കുന്ന രസമല്ല വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാവുന്ന രസമാണ് ഇത്. മത്തങ്ങ പരിപ്പു രസമാണ് ഇത്. മത്തങ്ങയിൽ പരിപ്പും ചേർത്ത് ഇതുപോലെ രസം ഉണ്ടാക്കിയാൽ ചോറിന്റെ കൂടെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. മത്തന്റെയും പരിപ്പ് ഇഷ്ടപ്പെടുന്ന ആളുകൾക്ക് രസം ഇഷ്ടപ്പെടുന്നവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്.

ആവശ്യമുള്ളത് എന്തെല്ലാമാണ് എന്ന് നോക്കാം. 100 ഗ്രാം മത്തങ്ങ, മല്ലിയില കുറച്ച്, വെളുത്തുള്ളി, നാലഞ്ച് ചുവന്നുള്ളി, പച്ചമുളക് മൂന്നെണ്ണം, മുക്കാൽ ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ നല്ല ജീരകം, അരക്കപ്പ് തുവരപ്പരിപ്പ് ഇത്രയാണ് ആവശ്യം ഉള്ളത്. പിന്നീട് ആവശ്യമുള്ളത് വാളംപുളി വെള്ളത്തിലിട്ടത് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം മത്തങ്ങയും പരിപ്പും വേവിച്ച് എടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ഈ സമയം കുറച്ച് സാധനങ്ങൾ ചതച്ചെടുക്കണം.

ഇതിന് ജീരകവും കുരുമുളകും ആദ്യം മിക്സിയുടെ ജാറിലേക്ക് മാറ്റുക. തക്കാളി ചേർക്കണമെങ്കിൽ തക്കാളി ചേർക്കുക. വാളം പുളി ചേർക്കുന്നുണ്ട് എങ്കിൽ തക്കാളി ചേർക്കേണ്ട. പുള്ളി ഏതെങ്കിലും ചേർത്താൽ മതിയലോ. പിന്നീട് ജീരകവും കുരുമുളകും പൊടിച്ചെടുക്കുക. ഇതിലേക്ക് പച്ചമുളക് ഉള്ളി വെളുത്തുള്ളി മല്ലിയില എന്നിവ ചേർത്ത് നന്നായി ചതച്ചെടുക്കുക. ഇത് മാറ്റി വയ്ക്കുക. പിന്നീട് ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇടുക.

ഇതിലേക്ക് പിന്നീട് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. പിന്നീട് ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ഉള്ളി എന്നിവ ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി അതുപോലെതന്നെ അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ കാൽ ടീസ്പൂൺ കായപ്പൊടി ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് പുളി വെള്ളം കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ഇട്ടുകൊടുക്കുക. ഇത് തിളച്ചു വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് മത്തങ്ങയും ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *