Easy Rasam Without Rasam Powder : സദ്യകളിലെ ഒരു പ്രധാനിയാണ് രസം. ഈയൊരു വിഭവം നമ്മുടെ വയറിനും ഏറെ ഗുണകരമാണ്. മറ്റു ഒരു കറിയില്ലെങ്കിലും ഈ ഒരു രസം മാത്രം മതി ചോറ് വയറു നിറയെ ഉണ്ണാൻ. ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും റെഡിമേഡ് പൗഡർ വാങ്ങിച്ച് വീട്ടിൽ രസം ഉണ്ടാക്കുന്നവരാണ്. എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിലുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് രസം ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്.
ഇത്തരത്തിൽ രസം ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം അല്പം പുളിയെടുത്ത് അത് കുതിർത്ത് വയ്ക്കുകയാണ് വേണ്ടത്. കറിക്ക് ഉപയോഗിക്കുന്ന വാളൻപുളിയാണ് കുതിർക്കേണ്ടത്. പിന്നീട് ഒരു മിക്സിയുടെ ജാറിൽ ഒരു സ്പൂൺ കുരുമുളക് അര സ്പൂൺ നല്ല ജീരകം അല്പം ഉലുവ എന്നിവ ചേർത്ത് നല്ലവണ്ണം ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് തന്നെ ഒരു വലിയ തക്കാളി അരിഞ്ഞതും.
അഞ്ചെട്ട് അല്ലി വെളുത്തുള്ളിയും അല്പം വേപ്പിലയും ചേർത്ത് നല്ലവണ്ണം ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ഈ മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ആവശ്യാനുസരണം പൊടികൾ ചേർത്ത് കൊടുക്കേണ്ടതാണ്. മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയാണ് ഇതിൽ ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഈ ഒരു മിക്സ് കൈകൊണ്ട് നല്ലവണ്ണം ഉടച്ചെടുക്കേണ്ടതാണ്.
പിന്നീട് ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന പുളി ആവശ്യത്തിന് വെള്ളത്തിൽ കുതിർത്ത് ആ വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാത്രം വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് കടുകും വറ്റൽ മുളകും വേപ്പിലയും വറുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.