സാമ്പാർ ഉണ്ടാക്കിയാലോ. സാമ്പാർ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സാമ്പാർ പൊടി വേണ്ട അതുപോലെതന്നെ തേങ്ങ വറുത്തരയ്ക്കേണ്ട. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നുമില്ലാതെ. തേങ്ങ വറുത്തരച്ച രീതിയിൽ തന്നെ ആ ഒരു തിക്ക്നെസ്സിൽ തന്നെ സാമ്പാർ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഈയൊരു രീതിയിൽ സാമ്പാർ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഉറപ്പായും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. ബാച്ചിലേഴ്സിന് വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. സാമ്പാർ പൊടിയും ഇല്ല. തേങ്ങ വറുത്തരക്കാൻ സമയമില്ലെങ്കിൽ.
ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ ഈ ഒരു രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇതിലേക്ക് ആവശ്യമുള്ളത് അര കപ്പ് തുവര പരിപ്പ് ആണ്. ഇതിലേക്ക് 20 ഉള്ളി ചേർത്ത് കൊടുക്കുക. സവാള എടുക്കരുത്. പിന്നീട് ഒരു മീഡിയം വലിപ്പമുള്ള ഉരുളൻ കിഴങ്ങ് എടുക്കുക. അതുപോലെതന്നെ രണ്ടു മീഡിയം വലുപ്പമുള്ള ക്യാരറ്റ് കട്ട് ചെയ്ത് എടുക്കുക. ചെറിയ കഷ്ണം മത്തങ്ങ ചെറിയ കാരണങ്ങളാക്കി എടുക്കുക. പിന്നീട് ഒരു ഒരു വഴുതനങ്ങ രണ്ട് പച്ചമുളക് ഒരു തക്കാളി മൂന്ന് വേണ്ടക്ക. എന്നിവ ആവശ്യമുള്ളത്. ആദ്യം തന്നെ പരിപ്പ് കഴുകിയ ശേഷം കുക്കറിൽ ഇട്ട് കൊടുക്കുക.
ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റ് അതുപോലെതന്നെ രണ്ട് പച്ചമുളക് കാൽ ടീസ്പൂൺ കായപ്പൊടി പിന്നീട് ഇതിലേക്ക് ആവശ്യമായ വെള്ളം ഉള്ളി എടുത്തു വച്ചിരിക്കുന്നത് ചേർത്തു കൊടുക്കുക. പിന്നീട് ഇത് കുക്കറിൽ അടിച്ചെടുക്കുക. പിന്നീട് ഒരു ചട്ടിയിൽ ബാക്കിയുള്ള കാര്യങ്ങൾ വേവിച്ചെടുക്കാം. ഇതിലേക്ക് ഉരുളക്കിഴങ്ങ് മത്തങ്ങ അതുപോലെതന്നെ വഴുതനങ്ങ എന്നിവ ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. ഇത് മുക്കാൽ ടീസ്പൂൺ ആയാലും കുഴപ്പമില്ല.
ഇതിലേക്ക് ഒരു തണ്ട് കറിവേപ്പില ചേർത്തു കൊടുക്കുക. പിന്നീട് പച്ചക്കറികൾക്കും പരിപ്പിനും ആവശ്യമായ ഉപ്പ് ചേർത്തു കൊടുക്കുക. ചെറുനാരങ്ങ വലിപ്പത്തിലെ വാളൻ പുളി വെള്ളത്തിലിട്ട് വെക്കുക. പിന്നീട് ചട്ടിയിലേക്ക് മൂന്ന് കപ്പ് ചൂട് വെള്ളം ചേർത്ത് വേവിക്കുന്നു. ഇതിലേക്ക് പരിപ്പ് കൂടി ചേർത്ത മിസ്സ് ചെയ്തെടുക്കുന്നു. പിന്നീട് വെണ്ടയ്ക്ക തക്കാളി എന്നിവ വഴറ്റി എടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ. അര ടീസ്പൂൺ കുരുമുളകുപൊടി വേണമെങ്കിൽ ചേർക്കാം. കാൽ ടീസ്പൂൺ വറുത്തു പൊടിച്ചത്. എന്നിവ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND