പുളിശ്ശേരി പഴവും ചേർത്ത് തയ്യാറാക്കിയിട്ടുണ്ടോ… മത്തങ്ങയും കൂടെ പഴവും ചേർത്താൽ സൂപ്പർ ടേസ്റ്റിൽ പുളിശ്ശേരി…

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായതുമായ ഒരു റെസിപ്പി കൂടി ആയിരിക്കും ഇത്. നല്ല ടേസ്റ്റി ആയ പുളിശ്ശേരി തയ്യാറാക്കിയാലോ. വളരെ ടേസ്റ്റി ആയ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ പിന്നീട് വീണ്ടും വീണ്ടും ഉണ്ടാക്കും. പഴവും മത്തങ്ങയും ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ചെറിയ മധുരവും ചെറിയ പുളിയും ആണ്. ഒരുപാട് പുളിയുള്ള തൈര് ഉപയോഗിക്കരുത്.

ചെറിയ പുളിയുള്ള തൈര് ആണ് ഇതിനായി ആവശ്യമുള്ളത്. നല്ല കട്ട തൈര് പുളി ഇല്ലാത്തത് ഉപയോഗിച്ചു കഴിഞ്ഞാൽ നല്ല പെർഫെക്റ്റ് ആയിട്ടുള്ള പുളിശ്ശേരി തയ്യാറാക്കാൻ സാധിക്കുന്നതാണ്. നല്ല ടേസ്റ്റി ആയ പഴം മത്തങ്ങ പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ 150 ഗ്രാം മത്തങ്ങ എടുക്കുക. ഇത് ചെറിയ വലിപ്പമുള്ള പീസുകൾ ആണ് എടുക്കേണ്ടത്. ഒരു ഏത്തപ്പഴം എടുക്കുക 5 പച്ചമുളക് നാലഞ്ച് ഉള്ളി ഒന്നെക്കാൽ കപ്പ് തേങ്ങ ചിരകിയത്.

ഒന്നര കപ്പ് കട്ട തൈര് ആദ്യം തന്നെ മത്തങ്ങ ഒന്ന് പാകം ചെയ്ത് എടുക്കുക. മറ്റേ അരിഞ്ഞത് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക അതുപോലെതന്നെ പഴവും ഇതിലേക്ക് തന്നെ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് ആവശ്യത്തിനു വെള്ളം ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഏരിവുള്ള മുളക് പൊടി പിന്നീട് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ അരപ്പു റെഡിയാക്കി എടുക്കുക. എടുത്തു വച്ചിരിക്കുന്ന തേങ്ങ മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുവ.

അതുപോലെതന്നെ അര ടീസ്പൂൺ നല്ല ജീരക ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് രണ്ടും ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു വെള്ളം കൂടിയാലും കുഴപ്പമില്ല. മത്തങ്ങ പഴവും നന്നായി വേവിക്കാത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ഉലുവ വറുത്തു പൊടിച്ചത് കാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് അരപ്പു ചേർത്ത് കൊടുക്കാം. ഇത് നന്നായി കുറയ്കി വരുമ്പോൾ തൈര് ഉടച്ചത് ചേർത്തുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പുളിശ്ശേരി നല്ല രീതിയിൽ കുറുകി ഇരിക്കുന്നതാണ്. നല്ല കുറുകിയ പുളിശ്ശേരി റെഡിയായി കിട്ടുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *