വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു കിടിലൻ ഒഴിച്ചു കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചക്കായ കയ്യിലുള്ള സമയത്ത് അത് ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കറിയാണ് ഇത്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഒരു മൺചട്ടി നല്ല രീതിയിൽ ചൂടായി വരുന്ന സമയത്ത് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇത് നാടൻ രീതിയിലുള്ള കറിയാണ്. ഇത് വെളിച്ചെണ്ണയിൽ ചെയ്യുമ്പോഴാണ് രുചി ഉണ്ടാവുക. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ അര ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക.
കടുക് പൊട്ടി വരുന്നതോടുകൂടി രണ്ട് നുള്ള് ഉലുവ ചേർത്തു കൊടുക്കുക. ഉലുവ നന്നായി മൂത്തു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്. അര ടേബിൾ സ്പൂൺ വരെ വെളുത്തുള്ളി ചതച്ചതും ചേർത്തുകൊടുത്ത ശേഷം പച്ച മണം മാറുന്ന വരെ നന്നായി വഴറ്റിയെടുക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചിട്ട് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുത്തിട്ട് ചേർക്കാവുന്നതാണ്. ഇഞ്ചിയുടെ വെളുത്തുള്ളിയുടെ പച്ച മണം മാറി കഴിയുമ്പോൾ. പിന്നീട് ഇതിലേക്ക് സവാള കൂടി ചേർത്ത് കൊടുക്കുക.
പകുതി സവാള നല്ല നീളത്തിൽ കട്ട് ചെയ്തെടുക്കുക. ഇത് നന്നായി വഴറ്റി എടുക്കുക. ചെറിയ സവാള ആണെങ്കിൽ മുഴുവനായി ചേർത്തു കൊടുക്കാം. വലുത് ആണെങ്കിൽ ഇതുപോലെ പകുതി തന്നെ കൊടുത്താൽ മതിയാവും. സവാള ലൈറ്റ് ഗോൾഡൻ നിറമായി വരുന്നതുവരെ വഴറ്റിയെടുക്കുക. പിന്നീട് ഇത് നല്ലപോലെ വഴന്നുവന്നാൽ ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കുക. ഫ്ളെയിം നന്നായി കുറച്ചു കൊടുത്ത ശേഷം ആദ്യം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.
പിന്നീട് ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒന്നര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് കൊടുത്തശേഷം പച്ചമണം മാറുന്നവരെ നന്നായി വഴറ്റിയെടുക്കുക. പൊടികൾ ചേർത്തശേഷം പെട്ടെന്ന് തന്നെ ഫ്ളെയിം ഓഫാക്കാവുന്നതാണ്. പിന്നീട് എല്ലാം കൂടി മിക്സ് ചെയ്ത ശേഷം വേവിച്ചെടുക്കുകയാണ് ചെയ്തത്. പിന്നീട് ഇതിലേക്ക് കായ അരിഞ്ഞത് ചേർത്ത് കൊടുക്കുക. എന്നിട്ട് പച്ചമുളക് കീറിയത് കറിവേപ്പില തക്കാളി വാളൻ പൊളി എന്നെ ചേർത്തു കൊടുത്തശേഷം വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Recipes @ 3minutes