അടുക്കളയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ റവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഒരു നാലുമണി പരിഹാരമായി തയ്യാറാക്കാവുന്നതാണ് ഇത്. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യം തന്നെ എടുക്കുന്നത് റവ ആണ്.
വറുത്ത റവ അല്ലെങ്കിൽ വറുക്കാത്ത റവ എന്തായാലും ഉപയോഗിക്കാവുന്നതാണ്. ഇത് മിക്സിയുടെ ജാറി ലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് നന്നായി പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത് കഴിഞ്ഞാൽ ഇത് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് രണ്ടു നുള്ള് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. ഇത് നല്ല മധുരമുള്ള പലഹാരമാണ് അതുകൊണ്ട് കുറച്ചു മാത്രം ഉപ്പ് ചേർത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ഒന്നേമുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ഇത് നന്നായി മിക്സ് ചെയ്തു എടുക്കുക. റവ നല്ല സോഫ്റ്റ് ആയി ലഭിക്കുന്നതാണ്. 10 മിനിറ്റ് കഴിഞ്ഞാൽ തന്നെ റവ വെള്ളം അബ്സോർബ് ചെയ്യുന്നതാണ്. പിന്നീട് 10 മിനിറ്റ് സമയം ഇത് മൂടിവെക്കുക ഈ സമയം പലഹാര ത്തിലേക്ക് ശർക്കര പാനീയം ശരിയാക്കുക. പിന്നീട് ശർക്കരപാനിയത്തിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ഇട്ടു കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കുക.
ഇതിന് നല്ല മണം ലഭിക്കാനായി അരടീസ്പൂൺ ഏലക്ക പൗഡർ ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നന്നായി യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ജീരകപ്പൊടി നെയ് എന്നിവചേർത്ത് എടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ വെള്ളത്തിൽ കുതിർത്ത റവ ഒഴിച്ചു കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്തു എടുക്കുക. പിന്നീട് വാഴയിലയിൽ അട പരുവത്തിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.